കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് ഈ മത്സരം നടക്കുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
ഈ ടൂർണമെന്റിനുള്ള സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.അതോടൊപ്പം മറ്റൊരു കാര്യം കൂടി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്. അതായത് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇറങ്ങുക കറുത്ത ആംബാൻഡ് അണിഞ്ഞു ഉണ്ടായിരിക്കും.കാരണം വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിച്ച ജനങ്ങളോടുള്ള സോളിഡാരിറ്റിക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.
വയനാട്ടിലെ ചൂരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. ഒരുപാട് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.ഈ ദുരിതബാധിതരോടുള്ള ഐക്യദാർഢ്യം എന്ന രൂപേണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഇന്നത്തെ മത്സരത്തിന് വേണ്ടി ഇറങ്ങുമ്പോൾ എല്ലാ ബ്ലാസ്റ്റേഴ്സ് താരങ്ങളും കറുത്ത ആം ബാൻഡ് അണിഞ്ഞിട്ടുണ്ടാവും.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ഇന്നത്തെ മത്സരത്തിനുശേഷം പഞ്ചാബ് എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.ഓഗസ്റ്റ് നാലാം തീയതിയാണ് ആ മത്സരം. അതിനുശേഷം CISF പ്രൊട്ടക്ടേഴ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു.