മാഞ്ചസ്റ്റർ സിറ്റിയെയും തോൽപ്പിച്ചു, മൂന്നിൽ മൂന്നും വിജയിച്ച് ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ കേരള ബ്ലാസ്റ്റേഴ്സ്!
കായിക ലോകത്തെ പ്രമുഖ സ്പോട്ട് മാനേജ്മെന്റായ ഡിപ്പോർട്ടസ് ഫിനാൻസസ് സംഘടിപ്പിക്കുന്ന ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇതിലേക്ക് ആകർഷിക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ഇത്തവണ യോഗ്യത കരസ്ഥമാക്കി എന്നുള്ളത് തന്നെയാണ്. അതായത് കായിക ലോകത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും മികച്ച രൂപത്തിൽ ആരാധക പിന്തുണയും പെർഫോമൻസും നടത്തുന്ന ക്ലബ്ബുകളെയാണ് ഇവർ ട്വിറ്റർ വേൾഡ് കപ്പിലേക്ക് പരിഗണിക്കുന്നത്.
ഗ്രൂപ്പ് ഡിയിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെ പരാജയപ്പെടുത്തിയിരുന്നു. ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരം നടക്കുക. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ടീം വിജയം കരസ്ഥമാക്കും. രണ്ടാമത്തെ മത്സരത്തിൽ മില്ലനാരിയോസ് എഫ്സി എന്ന ക്ലബ്ബിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിട്ടിരുന്നത്.ഈ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ മൂന്നാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്.നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 24 മണിക്കൂറിനുള്ളിൽ ആകെ 1407 വോട്ടുകളാണ് പോൾ ചെയ്തത്.അതിൽ 86% വോട്ടുകളും ലഭിച്ചിട്ടുള്ളത് കേരള ബ്ലാസ്റ്റേഴ്സിനാണ്.ബാക്കി 14 ശതമാനം വോട്ടുകൾ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ചിട്ടുള്ളത്.
ഇതോടെ മൂന്നിൽ മൂന്നു മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു.9 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. രണ്ടാം സ്ഥാനത്ത് ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയാണ് വരുന്നത്. ഇനി ഇവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന് ഒരു മത്സരം കളിക്കാൻ ഉള്ളത്.ഏതായാലും ബ്ലാസ്റ്റേഴ്സ് അടുത്ത റൗണ്ടിലേക്ക് യോഗ്യത കരസ്ഥമാക്കി കഴിഞ്ഞിട്ടുണ്ട്.