സന്നാഹ മത്സരം,8 ഗോളുകളുടെ മിന്നുന്ന വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്.

പ്രീ സീസണിലെ ആദ്യ മത്സരമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. മഹാരാജാസ് കോളേജിനെതിരെയായിരുന്നു മത്സരം. കൊച്ചി പനമ്പള്ളി നഗറിൽ വെച്ചായിരുന്നു മത്സരം നടന്നിരുന്നത്.ഇന്ന് വൈകിട്ട് 4 മണിക്കാണ് മത്സരം ആരംഭിച്ചത്.

മത്സരത്തിൽ മികച്ച വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്.എതിരില്ലാത്ത 8 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ മഹാരാജാസിനെ തോൽപ്പിച്ചത്.ബിദ്യ സാഗർ സിംഗിന്റെ ഹാട്രിക്കാണ് ഇതിൽ എടുത്തു പറയേണ്ടത്.

സ്റ്റാർട്ടിങ് ഇലവനിൽ ഗോൾകീപ്പറായിക്കൊണ്ട് സച്ചിൻ ഉണ്ടായിരുന്നു. ഡിഫൻസിൽ പ്രബീർ,ഹോർമിപാം,ബിജോയ്,നവോച്ച എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ക്യാപ്റ്റൻ ഹോർമിപാം ആയിരുന്നു.ജസ്റ്റിൻ,അസ്ഹർ,യോയ്ഹെൻബെ,ബ്രയിസ് എന്നിവർ മിഡ്ഫീൽഡിലും ബിദ്യ,അജ്സൽ എന്നിവർ മുന്നേറ്റത്തിലും ഉണ്ടായിരുന്നു.

ഫസ്റ്റ് ഹാഫിൽ തന്നെ നാല് ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് നേടിയിരുന്നു. 3 ഗോളുകൾ ബിദ്യയുടെ വകയായിരുന്നു.ഒരു ഗോൾ ബിജോയ് നേടി.പിന്നീട് രണ്ടാം പകുതിയിൽ അഞ്ചാമത്തെ ഗോൾ ലൂണയാണ് നേടിയത്. പിന്നീട് രാഹുൽ (2),ദിമിത്രിയോസ് (1)എന്നിവർ ഗോളുകൾ വീതം നേടി കൊണ്ട് ഈ ലിസ്റ്റ് പൂർത്തിയാക്കുകയായിരുന്നു.

Friendly MatchesKerala Blasters
Comments (0)
Add Comment