കാര്യങ്ങൾ അതീവ ഗുരുതരം, ഒരു സ്ട്രൈക്കർ വന്നെന്ന് കരുതി ഒന്നും മാറാൻ പോകുന്നില്ല: ആരാധകന്റെ നിരീക്ഷണം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കൽ കൂടി നിരാശയാണ് ക്ലബ്ബ് സമ്മാനിച്ചിട്ടുള്ളത്. മറ്റൊന്നുമല്ല ഡ്യൂറൻഡ് കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സ് പുറത്തായി കഴിഞ്ഞു. സെമി ഫൈനൽ പോലും കാണാതെയാണ് പുറത്തായിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ബംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു.ഡയസ് മത്സരത്തിന്റെ അവസാനത്തിൽ നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.

ബംഗളൂരുവും മോഹൻ ബഗാനും തമ്മിലാണ് ഇനി സെമിയിൽ ഏറ്റുമുട്ടുക.ബ്ലാസ്റ്റേഴ്സിന്റെ പതിവ് കാത്തിരിപ്പ് തുടരുകയാണ്.കന്നികിരീടത്തിനായി ആരാധകർ ഇനിയും കാത്തിരിക്കണം. എന്നാൽ ഇന്നലത്തെ തോൽവി അർഹിച്ചതാണ് എന്നാണ് ഭൂരിഭാഗം വരുന്ന ആരാധകരുടെയും അഭിപ്രായം. എന്തെന്നാൽ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.ബംഗളൂരുവിന് വലിയ ഒരു വെല്ലുവിളി ഉയർത്താൻ ക്ലബ്ബിന് സാധിക്കാതെ പോവുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് കംപ്ലീറ്റ് ആയിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.പ്രധാനമായും ഒരു സ്ട്രൈക്കറാണ് വരാനുള്ളത്. എന്നാൽ ഒരു വിദേശ സ്ട്രൈക്കറെ കൊണ്ടുവന്നു എന്ന് കരുതി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ പോകുന്നില്ല എന്നാണ് ഒരു ആരാധകൻ നിരീക്ഷിച്ചിരിക്കുന്നത്. കാരണം ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതിഗതികൾ മോശമാണ്.കാര്യങ്ങൾ അതീവ ഗുരുതരമാണ്.

സ്റ്റാർട്ടിങ് ഇലവനിലേക്ക് ഉൾപ്പെടുത്താൻ പറ്റിയ 3 താരങ്ങളെ എങ്കിലും ചുരുങ്ങിയത് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സൈൻ ചെയ്യേണ്ടതുണ്ട്. ഈ പരിശീലകന് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല.ഈ ടീമും വെച്ച് അധികം മുന്നോട്ടുപോകാൻ അദ്ദേഹത്തിന് കഴിയില്ല.ബ്ലാസ്റ്റേഴ്സ് നിലവിൽ ഒരു ആവറേജ് ടീം മാത്രമാണ്. ആവറേജ് താരങ്ങൾ മാത്രമാണ് ക്ലബ്ബിനകത്ത് ഉള്ളത്.

മിലോസ്,പെപ്ര തുടങ്ങിയ ആവറേജ് താരങ്ങളെ നിലനിർത്തിയപ്പോൾ തന്നെ ക്ലബ്ബിന്റെ നിലവാരം ഇടിഞ്ഞിട്ടുണ്ട്.2020/21 സീസണിൽ നമുക്ക് മികച്ച ഒരു സ്‌ക്വാഡ് ഉണ്ടായിരുന്നു. എന്നാൽ അവരെ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് വിറ്റ് തുലച്ചു.എന്നിട്ട് ഐ ലീഗിൽ നിന്നും കുറച്ച് താരങ്ങളെ കൊണ്ടുവന്നു. അതുകൊണ്ടുതന്നെ ഈ മാനേജ്മെന്റ് മാറാതെ ഒന്നും നടക്കാൻ പോകുന്നില്ല എന്നാണ് ആരാധകന്റെ നിരീക്ഷണം. വലിയ പ്രതീക്ഷകൾ ഒന്നും ഇത്തവണയും വെക്കേണ്ടതില്ലെന്ന് ഈ ആരാധകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Durand CupKerala Blasters
Comments (0)
Add Comment