കേരള ബ്ലാസ്റ്റേഴ്സിന്റെ തലവര തന്നെ മാറുമോ,യൂസുഫലിയുടെ ലുലു ഗ്രൂപ്പിന് ഏറ്റെടുക്കാൻ താല്പര്യം കേരളത്തിലെ ഒരു ക്ലബ്ബിനെ.

നേരത്തെ ലുലു ഇന്റർനാഷണൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് വ്യാപകമായി പുറത്തേക്ക് വന്നിരുന്നു. അതായത് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി ഈയിടെ ദുബൈ സന്ദർശിച്ചിരുന്നു. വെസ്റ്റ് ബംഗാളിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പിനെ അവർ ക്ഷണിക്കുകയും ചെയ്തിരുന്നു.

അങ്ങനെ 100 വർഷത്തോളം പഴക്കമുള്ള ഈ ക്ലബ്ബിന് ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പ് അവരുടെ ഉടമസ്ഥനായ യൂസുഫലിയും തയ്യാറായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ഒഫീഷ്യലായിട്ടുള്ള സ്ഥിരീകരണങ്ങൾ ഒന്നും വന്നിരുന്നില്ല.ഈ ക്ലബ്ബിനെ ഗ്രൂപ്പിൽ ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ഇതിനിടെ IANS ഒരു വാർത്ത പബ്ലിഷ് ചെയ്തിട്ടുണ്ട്. അതായത് ലുലു ഗ്രൂപ്പിനും യൂസുഫലിക്കും അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തിലെ തന്നെ ഒരു ഫുട്ബോൾ ക്ലബ്ബിനെ സ്വന്തമാക്കാനാണ് താല്പര്യം എന്നാണ് വാർത്ത.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പുതിയ ക്ലബ്ബ് ഇവർ ആരംഭിക്കുമോ അതല്ല നിലവിലുള്ള ഏതെങ്കിലും ക്ലബ്ബിനെ ഏറ്റെടുക്കുമോ എന്നതൊന്നും വ്യക്തമല്ല.

കേരളത്തിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ് അത് മറ്റേതുമല്ല,കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. ബ്ലാസ്റ്റേഴ്സിനെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുകയാണെങ്കിൽ അത് ക്ലബ്ബിന്റെ വലിയ വളർച്ചക്ക് കാരണമാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ നിലവിലെ ക്ലബ്ബിന്റെ ഉടമസ്ഥർ ബ്ലാസ്റ്റേഴ്സിനെ കൈവിടാൻ താൽപര്യപ്പെടുന്നില്ല എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഗൾഫ് മേഖലകളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിലേക്ക് നിക്ഷേപങ്ങൾ വരുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അത് ഒന്നും ഫലം കണ്ടിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സ്,ഗോകുലം കേരള എന്നിവയൊക്കെയാണ് പ്രശസ്ത ക്ലബ്ബുകൾ.ഇതുകൂടാതെ മറ്റു ഒട്ടനവധി ക്ലബ്ബുകളും കേരളത്തിലുണ്ട്. എന്തായാലും ലുലു ഗ്രൂപ്പിന്റെ നിക്ഷേപം വരികയാണെങ്കിൽ അത് കേരളത്തിന്റെ ഫുട്ബോൾ വളർച്ചക്ക് വളരെയധികം മുതൽക്കൂട്ടാവും.

indian Super leagueKerala Blasters
Comments (0)
Add Comment