സന്തോഷ് ട്രോഫിയിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരളം വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളം ആസാമിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഇതോടെ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ ആദ്യ ഗോൾ അബ്ദുറഹീമാണ് നേടിയത്.ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് അദ്ദേഹത്തിന്റെ ഗോൾ പിറന്നത്.അതിനുശേഷം 66 മിനിട്ടിൽ സജീഷിന്റെ ഗോൾ പിറന്നു.ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ വന്നിരുന്നത്. പിന്നീട് മത്സരത്തിന്റെ അവസാനത്തിലാണ് ക്യാപ്റ്റൻ നിജോ ഗിൽബർട്ടിന്റെ ഗോൾ പിറന്നത്.ഒരു കിടിലൻ ഷോട്ടിൽ നിന്നാണ് അദ്ദേഹവും ഗോൾ നേടിയത്.
ഗ്രൂപ്പ് എയിലാണ് ഇപ്പോൾ കേരളം ഉൾപ്പെട്ടിരിക്കുന്നത്.കേരളം, ആസാം എന്നിവരെ കൂടാതെ അരുണാചൽ പ്രദേശ്,ഗോവ,മേഘാലയ, സർവീസസ് എന്നിവരൊക്കെ ഈ ഗ്രൂപ്പിൽ തന്നെയാണ് ഉള്ളത്. അരുണാചൽ പ്രദേശിൽ വച്ചുകൊണ്ടാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി നടക്കുന്നത്.കേരളം ഇനി അടുത്ത മത്സരത്തിൽ ഗോവയെയാണ് നേരിടുക.
വരുന്ന വെള്ളിയാഴ്ചയാണ് കേരളവും ഗോവയും തമ്മിലുള്ള മത്സരം അരങ്ങേറുക.വിജയം കരസ്ഥമാക്കിയത് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം നൽകുന്ന ഒരു കാര്യമാണ്. മുൻപേ സന്തോഷ് ട്രോഫിയിൽ ഒരുപാട് തവണ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ളവർ കൂടിയാണ് കേരളം.