കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ സ്റ്റാറേക്ക് കീഴിൽ ഒരു ശരാശരി തുടക്കമാണ് ഇപ്പോൾ ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്. നാലുമത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ചു കഴിഞ്ഞപ്പോൾ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു തോൽവിയും രണ്ട് സമനിലകളും വഴങ്ങേണ്ടിവന്നു.പക്ഷേ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.അത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
സ്വീഡിഷ് പരിശീലകനായ സ്റ്റാറേ ലോകത്തിന്റെ പല ഭാഗങ്ങളിലും പരിശീലിപ്പിച്ചിട്ടുണ്ട്. 15 വർഷത്തോളം പരിശീലക രംഗത്തുള്ള ഒരു വ്യക്തിയാണ് സ്റ്റാറേ. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം എന്ന നിലയിൽ അദ്ദേഹത്തിന് പരിചയങ്ങൾ ഒന്നുമില്ലെങ്കിലും പരിശീലകൻ എന്ന നിലയിൽ വളരെയധികം പരിചയ സമ്പത്തുള്ള വ്യക്തിയാണ് സ്റ്റാറേ. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പോലെയുള്ള ആരാധകരെ മുൻപ് അദ്ദേഹം കണ്ടിട്ടില്ല.
ഇക്കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തിലുള്ള എല്ലാവരും ബ്ലാസ്റ്റേഴ്സ് കുടുംബാംഗങ്ങൾ ആണെന്നും എവിടേക്ക് പോയാലും ബ്ലാസ്റ്റേഴ്സ് ആരാധകരെയാണ് കാണാൻ സാധിക്കുക എന്നുമാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ കേരളത്തിലെ ജനങ്ങൾ വളരെ ഫ്രണ്ട്ലിയാണ്.ആരാധകർ തികച്ചും അവിശ്വസനീയമാണ്. കേരളത്തിലുള്ള എല്ലാവരും ഈ ടീമിനോട് വളരെയധികം കമ്മിറ്റഡാണ്.ഇതിനെ മുൻപേ ഞാൻ ഇങ്ങനെയൊന്ന് എവിടെയും കണ്ടിട്ടില്ല.ഇത് സാധാരണമായ ഒരു കാര്യവുമല്ല.ഞാൻ ഒരു ബ്ലാസ്റ്റേഴ്സ് കുടുംബാംഗമാണ് എന്നുള്ളത് എല്ലാവർക്കും അറിയാം.ഒരു മാളിൽ പോയാൽ അവിടെ ബ്ലാസ്റ്റേഴ്സ് ആരാധകരെയാണ് നമുക്ക് കാണാൻ കഴിയുക ‘ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തീർച്ചയായും ആരാധകരിൽ നിന്ന് വലിയ റെക്കഗനിഷൻ തന്നെയാണ് ഈ പരിശീലകന് ലഭിക്കുന്നത്. ഏതായാലും ടീമുമൊത്തുള്ള ട്രെയിനിങ് അദ്ദേഹം തുടരുകയാണ്. അടുത്ത മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.