കേരളത്തിലെ പ്രതിഭകളെ വഴിതെറ്റിക്കുന്നത് സെവൻസ്: മുംബൈ സിറ്റി താരം പറയുന്നു

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റിക്ക് വേണ്ടിയാണ് മലയാളി താരമായ നൗഫൽ PN കളിച്ചുകൊണ്ടിരിക്കുന്നത്. മുന്നേറ്റ നിരയിൽ വിങറായി കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് അദ്ദേഹം. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ ഭാഗമാവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പിന്നീട് ഗോകുലം കേരളക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.

അവിടെ തകർപ്പൻ പ്രകടനം നടത്തിയതിന്റെ ഫലമായി കൊണ്ടാണ് നൗഫൽ മുംബൈ സിറ്റിയിൽ എത്തിയത്. അദ്ദേഹം പുതുതായി നൽകിയ അഭിമുഖത്തിൽ കേരളത്തിലെ താരങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പല താരങ്ങളും കരിയറിനെ ഗൗരവത്തോടെ കാണാത്തത് സെവൻസ് ഉള്ളതുകൊണ്ടാണ് എന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.നൗഫൽ പറഞ്ഞ കാര്യങ്ങൾ നമുക്ക് നോക്കാം.

“നാച്ചുറൽ ടാലന്റ് ഉള്ളവരാണ് മലയാളി താരങ്ങൾ. പക്ഷേ വിജയിക്കാൻ ആവശ്യമായ ഹാർഡ് വർക്ക് പലരും ചെയ്യുന്നില്ല.അവിടെയാണ് മിസോറാം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ വ്യത്യസ്തരാകുന്നത്. നിലവിൽ കേരളത്തിൽ ഒരുപാട് സൗകര്യങ്ങൾ ഉണ്ട്.മൈതാനങ്ങളും അക്കാദമികളും ഉണ്ട്.ടൂർണമെന്റ്കളും നടക്കുന്നുണ്ട്.പക്ഷേ അച്ചടക്കത്തിന്റെ കുറവ് നമുക്ക് കാണാൻ കഴിയും. പലരും ട്രെയിനിങ്ങുകൾ നഷ്ടപ്പെടുത്തും. പലരും സെവൻസിലേക്ക് തിരിഞ്ഞ് ശ്രദ്ധ തെറ്റും. അവരുടെ വളർച്ചക്ക് കാര്യമായ പ്രാധാന്യം അവർ നൽകില്ല “ഇതാണ് മലയാളി താരം പറഞ്ഞിട്ടുള്ളത്.

തീർച്ചയായും ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കഴമ്പുണ്ട് എന്ന് തന്നെ പറയേണ്ടിവരും.കാരണം ഒരുപാട് പ്രതിഭകൾ കേരളത്തിൽ ഉണ്ട്.എന്നാൽ പലരും അതിനോട് നീതിപുലർത്തിയിട്ടില്ല. മറിച്ച് സെവൻസ് ഫുട്ബോളുകളിൽ ഒതുങ്ങി പോവുകയാണ് അവർ ചെയ്തിട്ടുള്ളത്. അവിടെയാണ് നൗഫലിനെ പോലെയുള്ള താരങ്ങൾ വ്യത്യസ്തരാകുന്നത്.

Kerala BlastersMumbai City Fc
Comments (0)
Add Comment