കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച വിദേശ താരങ്ങളിൽ പലരും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കേവലം ഒരു വർഷം മാത്രമാണ് കളിച്ചതെങ്കിൽ പോലും ആരാധകർ എക്കാലവും ഓർത്തിരിക്കും. അതാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒരു പ്രത്യേകത. അങ്ങനെ നെഞ്ചിലേറ്റിയ താരങ്ങളിൽ ഒരാളാണ് കെർവെൻസ് ബെൽഫോർട്ട്.
ഹൈതി ഇന്റർനാഷണലാണ് ഇദ്ദേഹം.2016/17 സീസണിലായിരുന്നു ക്ലബ്ബിനുവേണ്ടി അദ്ദേഹം കളിച്ചത്.കുറച്ച് മത്സരങ്ങൾ കളിച്ച താരം ഗോളുകളും നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഒരു ഇന്തോനേഷ്യൻ ക്ലബ്ബിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. പക്ഷേ ഇപ്പോഴും ബ്ലാസ്റ്റേഴ്സിനെ നന്നായി ഇഷ്ടപ്പെടുന്ന, നല്ല രൂപത്തിൽ ഫോളോ ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് ബെൽഫോർട്ട്.
അദ്ദേഹത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ആരാധകർ ചർച്ചയാകുന്നത്.അഡ്രിയാൻ ലൂണയുടെ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. കൂടാതെ അഡ്രിയാൻ ലൂണയെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.എന്നിട്ട് അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.കേരള ബ്ലാസ്റ്റേഴ്സിൽ വെച്ച് നിങ്ങൾക്കൊപ്പം കളിക്കാൻ കഴിയുക എന്നത് എന്റെ ഒരു സ്വപ്നമാണ്,ഇതാണ് ബെൽഫോർട്ട് എഴുതിയിട്ടുള്ളത്. കാര്യം വളരെ വ്യക്തമാണ്,അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നു.
എന്നിട്ട് നിലവിലെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്. പക്ഷേ നിലവിൽ ബ്ലാസ്റ്റേഴ്സ് ബെൽഫോർട്ടിനെ പരിഗണിക്കുന്നില്ല.ഈ താരത്തെ തിരികെ കൊണ്ടുവരാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നുമില്ല.ഭാവിയിൽ അത് ഉണ്ടാകുമോ എന്നറിയില്ല.പക്ഷേ അത് സംഭവിക്കാനുള്ള സാധ്യതകൾ കുറവാണ്. കൂടുതൽ മികച്ച താരങ്ങളെ കൊണ്ടുവന്ന ടീമിനെ ശക്തിപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഏതായാലും ബെൽഫോർട്ട് ബ്ലാസ്റ്റേഴ്സിനെയും ലൂണയേയും വളരെയധികം ഇഷ്ടപ്പെടുന്നു എന്നത് ഇതിൽ നിന്നും വ്യക്തമാണ്.ബ്ലാസ്റ്റേഴ്സ് വിട്ടാലും താരങ്ങളെല്ലാവരും ക്ലബ്ബുമായി ബന്ധം വെച്ച് പുലർത്താറുണ്ട്. പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഫാൻസ് വലിയ പിന്തുണയാണ് ഈ താരങ്ങൾക്ക് നൽകാറുള്ളത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഒരു പ്രത്യേക ബന്ധം ഒട്ടുമിക്ക മുൻ താരങ്ങൾക്കും ഉണ്ട്.