24 കാരനായ അർജന്റൈൻ താരത്തെ ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നതായി റൂമർ.

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ മൂന്ന് സൈനിങ്ങുകളാണ് പ്രധാനമായും വേണ്ടത്. ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് വേണം. കൂടാതെ പരിക്കേറ്റ ജോഷ്വാ സോറ്റിരിയോയുടെ പകരമായി കൊണ്ട് ഒരു സ്ട്രൈക്കറെ ടീമിന് ആവശ്യമാണ്. ഒരു ഇന്ത്യൻ സ്ട്രൈക്കറെയോ അതല്ലെങ്കിൽ ഒരു ഏഷ്യൻ സ്ട്രൈക്കറേയോ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക.

കൂടാതെ ഒരു വിദേശ സെന്റർ ബാക്കിനെയും ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമുണ്ട്. കാരണം വിക്ടർ മോങ്കിലിനെ ക്ലബ്ബ് ഒഴിവാക്കിയിട്ടുണ്ട്.ആസ്ഥാനത്തേക്ക് ഒരുപാട് ഡിഫൻഡർമാരുടെ പേരുകൾ വന്നിരുന്നു. ഏറ്റവും പുതിയ റൂമർ അർജന്റീനകാരനായ കെവിൻ സിബില്ലേയെ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നു എന്നതാണ്.ഐഎസ്എൽ ട്രാൻസ്ഫർ മാർക്കറ്റ് എന്ന ഇൻസ്റ്റഗ്രാം ഹാന്റിലാണ് ഈ റൂമർ പങ്കുവെച്ചിട്ടുള്ളത്.

24 വയസ്സു മാത്രമുള്ള ഈ അർജന്റൈൻ താരം നിലവിൽ ഫ്രീ ഏജന്റ് ആണ്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ ബലീറെസിന് വേണ്ടിയായിരുന്നു ഇദ്ദേഹം കളിച്ചിരുന്നത്. വലൻസിയ, റിവർ പ്ളേറ്റ് തുടങ്ങിയ ക്ലബ്ബുകളുടെ ബി ടീമുകൾക്ക് വേണ്ടി ഈ ഡിഫൻഡർ കളിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത് കേവലം ഒരു റൂമർ മാത്രമാണെങ്കിലും യുവഡിഫന്ററെ എത്തിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുന്ന കാര്യമായിരിക്കും.

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ 4 സൈനിങ്ങുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. ആദ്യത്തെ സൈനിങ്ങ് ആയ സോറ്റിരിയോക്ക് പരിക്കേൽക്കുകയായിരുന്നു.പ്രബീർ ദാസ്,പ്രീതം കോട്ടാൽ,നവോച്ച സിംഗ് എന്നിവരാണ് ബാക്കിയുള്ള മൂന്നു സൈനിങ്ങുകൾ.

Kerala BlastersTransfer Rumour
Comments (0)
Add Comment