അഞ്ചിൽ മൂന്നു താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന്,ഐഎസ്എല്ലിന്റെ ആദ്യപകുതി ബ്ലാസ്റ്റേഴ്സ് ഇങ്ങെടുക്കുവാ..!

മികച്ച പ്രകടനമാണ് ഇതുവരെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പകുതി ഇപ്പോൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആകെ എട്ട് മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.

അവസാനത്തെ മൂന്നു മത്സരങ്ങളിലും വിജയിച്ചു എന്നുള്ളത് മാത്രമല്ല മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റുകൾ നേടാനായി എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.മുംബൈ, മോഹൻ ബഗാൻ തുടങ്ങിയ കരുത്തർക്കെതിരെ വിജയക്കൊടി പാറിക്കാൻ സാധിക്കുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.ഐഎസ്എല്ലിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തന്നെയാണെന്ന് നിറഞ്ഞ നിന്നിട്ടുള്ളത്.

ആദ്യഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ ഖേൽ നൗ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു വലിയ ആധിപത്യമാണ് അതിൽ കാണാൻ സാധിക്കുക.ഈ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇതുവരെയുള്ള ഏറ്റവും മികച്ച താരങ്ങളിൽ മൂന്ന് താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ളവരാണ്. സമഗ്രാധിപത്യമാണ് ഇവിടെ പുലർത്തിയിട്ടുള്ളത്.

എടുത്തുപറയേണ്ട താരം അഡ്രിയാൻ ലൂണയാണ്. സ്ഥിരതയാർന്ന പ്രകടനം എല്ലാ മത്സരങ്ങളിലും നടത്താൻ കഴിഞ്ഞിട്ടുള്ള താരമാണ് ലൂണ. മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു.പക്ഷേ പരിക്ക് അദ്ദേഹത്തിന് തടസ്സമായിട്ടുണ്ട്.ഇനി ഈ സീസണിൽ അദ്ദേഹം കളിക്കില്ല.അഭാവം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.വളരെ പ്രധാനപ്പെട്ട താരത്തെയാണ് ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടം കണ്ടെത്തിയിട്ടുള്ള മറ്റൊരു താരം സ്ട്രൈക്കർ ദിമിയാണ്. ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.10 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വിശ്വസ്തനായ സ്ട്രൈക്കർ ആണ് അദ്ദേഹം.അദ്ദേഹത്തിന്റെ കരുത്തിലാണ് ഇപ്പോൾ ക്ലബ്ബ് കുതിക്കുന്നത്. മറ്റൊരു താരം ഗോൾകീപ്പറായ സച്ചിൻ സുരേഷ് ആണ്.ഗോൾവലക്ക് കീഴിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ഈ മൂന്നു താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടം നേടിയിട്ടുള്ളത്.അതേസമയം ജയ് ഗുപ്ത,പാർതിബ് ഗോഗോയ് എന്നിവരാണ് മറ്റു രണ്ടു താരങ്ങൾ.

Adrian LunaKerala Blasters
Comments (0)
Add Comment