കേരള ബ്ലാസ്റ്റേഴ്സ് എന്ന് കിരീടം നേടും? വിശദീകരിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന് വേണ്ടി നാളെയാണ് ഇറങ്ങുന്നത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. നാളെ വൈകിട്ട് 7:30ന് ഗുവാഹത്തിയിൽ വെച്ച് കൊണ്ടാണ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എവേ മത്സരമാണ് ഇത്. കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ സാധിച്ചത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.

ഈ മത്സരത്തിനു മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. 10 വർഷമായിട്ടും കേരള ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.പക്ഷേ അതൊരു പോരായ്മയായി കൊണ്ട് അദ്ദേഹം പരിഗണിക്കുന്നില്ല.10 വർഷം എന്നുള്ളത് ഒരു ചെറിയ കാലയളവാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

മാത്രമല്ല അധികം വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് കിരീടം നേടുമെന്നും അദ്ദേഹം പറയുന്നുണ്ട്. എത്ര കാലം പിടിക്കും എന്നത് കൃത്യമായി പറയാൻ കഴിയില്ലെന്നും പക്ഷേ ബ്ലാസ്റ്റേഴ്സ് കിരീടം നേടുമെന്നും ഇദ്ദേഹം പറയുന്നുണ്ട്.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.

‘ പരാജയങ്ങളും വിജയങ്ങളും ഒക്കെ സാധാരണമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് 2014 ലാണ്.അതായത് പത്ത് വർഷത്തെ ഒരു ചെറിയ ചരിത്രമാണ് ഈ ലീഗിന് ഉള്ളത്.അധികം വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം നേടും എന്നത് എനിക്ക് ഉറപ്പാണ്.എന്നാണ് കിരീടം നേടുക എന്നുള്ളത് കൃത്യമായി പറയാൻ കഴിയില്ല. സാധ്യമായ അത്രയും മത്സരങ്ങൾ വിജയിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ ഉള്ളത്.ഒരു കിരീടം നേടാൻ ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണ് എന്നത് അറിയുന്നത് ഒരു അഡ്വാന്റ്റേജ് തന്നെയാണ്. അതിന് നമ്മൾ എക്സ്പീരിയൻസ് എന്ന് വിളിക്കും. അതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിനിൽക്കുന്നത് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ബ്ലാസ്റ്റേഴ്സിനെ കിരീടങ്ങൾ നേടിക്കൊടുക്കുക എന്ന ദൗത്യം സ്റ്റാറേയിൽ ഏൽപ്പിക്കപ്പെട്ടിട്ടുണ്ട്.10 വർഷത്തിനിടെ പല കോമ്പറ്റീഷനുകളിലും കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുണ്ട്. എന്നാൽ ഒരു സിൽവർ വെയർ പോലും ഷെൽഫിലേക്ക് എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പക്ഷേ ശുഭപ്രതീക്ഷകളോടുകൂടി ആരാധകർ കാത്തിരിക്കുകയാണ്.

Kerala BlastersMikael Stahre
Comments (0)
Add Comment