എല്ലാ മത്സരങ്ങളും വിജയിച്ച് കിരീടം നേടണം, ഇതുപോലെയുള്ള ആരാധകർ ഉണ്ടാകുമ്പോൾ പ്രതീക്ഷകൾ വലുതായിരിക്കും:സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപനം ഇന്നലെ കൊച്ചിയിലെ ലുലു മാളിൽ വച്ചുകൊണ്ട് അരങ്ങേറിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.ഇനി ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യമത്സരത്തിനു വേണ്ടിയാണ് കളിക്കളത്തിലേക്ക് ഇറങ്ങുക. സെപ്റ്റംബർ പതിനഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഇന്നലെ വലിയ ഒരു ആരാധക കൂട്ടം തന്നെ കൊച്ചി ലുലു മാളിൽ ഉണ്ടായിരുന്നു. ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെ ആരാധകരോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കിരീടം തന്നെയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.സ്റ്റാറെ ഇന്നലെ പറഞ്ഞത് ഇപ്രകാരമാണ്.
‘ തീർച്ചയായും നമുക്ക് വലിയ പ്രതീക്ഷകൾ ഉണ്ട്.ഇതുപോലെയുള്ള ഒരു വലിയ ആരാധക കൂട്ടം ഉണ്ടാകുമ്പോൾ പ്രതീക്ഷകളും വളരെ വലുതായിരിക്കും.വളരെ കോമ്പറ്റീറ്റീവ് ആയ ഒരു ലീഗാണ് ഞങ്ങൾ കളിക്കുന്നത് എന്നുള്ളത് ഞങ്ങൾക്ക് തന്നെ അറിയാം. പക്ഷേ എല്ലാ മത്സരങ്ങളും വിജയിക്കാനും കിരീടങ്ങൾ നേടാനും ആണ് ഞങ്ങൾ ശ്രമിക്കുക. അത് ക്രിസ്റ്റൽ ക്ലിയർ ആയിട്ടുള്ള ഒരു കാര്യമാണ് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിരുന്നത്.ക്വാർട്ടർ ഫൈനലിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. പക്ഷേ പിന്നീട് നടന്ന സൗഹൃദ മത്സരത്തിൽ മുഹമ്മദൻ എസ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.വരുന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിലും ബ്ലാസ്റ്റേഴ്സ് വിജയം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.