ഒരു പേടിയും പേടിക്കണ്ട : കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ AFC യുടെ ആശങ്കകളെ തള്ളിക്കളഞ്ഞ് GCDA.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ സീസണിൽ ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങൾ നടന്നു കഴിഞ്ഞു. ആദ്യ മത്സരത്തിൽ ബംഗളൂരുവിനെയും രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. എന്നാൽ കൊച്ചിയിലെ മൂന്നാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോട് സമനില വഴങ്ങുകയായിരുന്നു. നാലാമത്തെ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ച് നടന്ന ഉദ്ഘാടന മത്സരത്തിൽ AFC യുടെ ജനറൽ സെക്രട്ടറി പങ്കാളിയായിരുന്നു.അദ്ദേഹം ചില ആശങ്കകൾ പങ്കുവെച്ചിരുന്നു. കൊച്ചി സ്റ്റേഡിയത്തിന്റെ സുരക്ഷയെപ്പറ്റിയും നിർമ്മാണത്തെപ്പറ്റിയുമായിരുന്നു അദ്ദേഹം ആശങ്കകൾ പങ്കുവെച്ചിരുന്നത്.ഒരുപക്ഷേ ഭാവിയിൽ വലിയ ഒരു ദുരന്തത്തെ കൊച്ചി കലൂർ സ്റ്റേഡിയത്തിന് നേരിടേണ്ടി വന്നേക്കാം എന്നുള്ള ഒരു മുന്നറിയിപ്പ് അദ്ദേഹം നൽകുകയും ചെയ്തിരുന്നു.ഇത് പലരെയും ആശങ്കപ്പെടുത്തിയിരുന്നു.

അതുകൊണ്ടുതന്നെ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി അഥവാ GCDA സ്റ്റേഡിയത്തിൽ വിദഗ്ധ പരിശോധന നടത്തിയിരുന്നു.IIT മദ്രാസിലെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു കൊണ്ടായിരുന്നു പരിശോധനകൾ നടത്തിയിരുന്നത്.ഇതിൽ ആശങ്കപ്പെടുത്തുന്ന യാതൊന്നുമില്ല. ഒരു പേടിയും പേടിക്കേണ്ട എന്ന് തന്നെയാണ് GCDA അധികൃതർ ദി ഹിന്ദുവിനോട് പറഞ്ഞിട്ടുള്ളത്. ചെറിയ അട്ടകുറ്റപ്പണികൾ ഉള്ളത് ഉടനെ തന്നെ തീർക്കുമെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

IIT മദ്രാസിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് ഞങ്ങൾ സ്റ്റേഡിയം പരിശോധിച്ചിരുന്നു. സ്റ്റേഡിയത്തിന് യാതൊരുവിധ സ്ട്രക്ച്ചറൽ പ്രശ്നങ്ങളും ഇല്ല. ആകെയുള്ള പ്രശ്നം മേൽക്കൂരയുടെ ഡ്രൈനേജ് സിസ്റ്റത്തിന് മാത്രമാണ്.അത് കാലാന്തരത്തിൽ ഉണ്ടാവുന്നതാണ്.അതുകൊണ്ടാണ് ലീക്കേജ് സംഭവിക്കുന്നത്,ഈ പ്രശ്നം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഈ സീസൺ അവസാനിക്കുന്നതിനു മുന്നേ തന്നെ എല്ലാവിധ അറ്റകുറ്റപ്പണികളും തീർക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്, ഇതാണ് GCDA ദി ഹിന്ദുവിനെ അറിയിച്ചിട്ടുള്ളത്.

ഏതായാലും കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കകൾക്കും സ്ഥാനമില്ല.അത് സുരക്ഷിതം തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.വരുന്ന വെള്ളിയാഴ്ചയാണ് കൊച്ചിയിൽ വച്ച് അടുത്ത മത്സരം നടക്കുന്നത്.ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.30000ത്തിനു മുകളിലുള്ള ആരാധകരെ ആ മത്സരത്തിലും പ്രതീക്ഷിക്കുന്നുണ്ട്.

AFCKerala BlastersKochi JLN Stadium
Comments (0)
Add Comment