വാട്ടർപോളോയാണോ കളിക്കേണ്ടതെന്ന എതിർകോച്ചിന്റെ പരിഹാസം, ഇത് ഞങ്ങടെ കൊച്ചിയാടാ എന്ന് ആരാധകർ, അമ്പരപ്പിച്ച് അത്യാധുനിക സിസ്റ്റം.

കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിന് സ്വന്തം കാണികൾക്ക് മുന്നിൽ വെച്ച് പരാജയപ്പെടുത്തിയത്. നായകൻ അഡ്രിയാൻ ലൂണയുടെ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്സ്.

എന്നാൽ ഈ മത്സരത്തിന് വലിയ രൂപത്തിലുള്ള മഴ ഭീഷണി ഉണ്ടായിരുന്നു. എന്തെന്നാൽ കൊച്ചിയിൽ വലിയ രൂപത്തിലുള്ള മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. യെല്ലോ അലർട്ടും ഓറഞ്ച് അലർട്ടും മാറിമാറി വരുന്ന ഒരു സ്ഥിതിവിശേഷമായിരുന്നു കേരളത്തിലും കൊച്ചിയിലും ഉണ്ടായിരുന്നത്. മാത്രമല്ല കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളൊക്കെ പുറത്തേക്ക് വരികയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ പത്രസമ്മേളനത്തിൽ ഇരു പരിശീലകരോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. പ്രശ്നങ്ങൾ ഒന്നുമില്ല, മത്സരം സാധാരണ രീതിയിൽ തന്നെ നടക്കും എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഫ്രാങ്ക്‌ ഡോവൻ പറഞ്ഞിരുന്നത്. എന്നാൽ ജംഷെഡ്പൂർ എഫ്സിയുടെ പരിശീലകനായ സ്കോട്ട് കൂപ്പർ ഒരു പരിഹാസമായിരുന്നു നടത്തിയിരുന്നത്. വാട്ടർ പോളോയാണോ കളിക്കേണ്ടത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.വെള്ളം നിറഞ്ഞ മൈതാനത്തെ പരിഹസിക്കുക തന്നെയാണ് ഇദ്ദേഹം ചെയ്തത്.

പക്ഷേ അദ്ദേഹം പോലും ഇപ്പോൾ ഞെട്ടിക്കാണും. കാരണം അത്രയധികം അത്യാധുനികമായ ഒരു ഡ്രൈനേജ് സിസ്റ്റമാണ് നമുക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ അവകാശപ്പെടാനുള്ളത്. തുടർച്ചയായി മഴ പെയ്തിട്ടും മത്സരത്തിനു വേണ്ടി ഒരു കുഴപ്പവുമില്ലാതെ പൂർണ്ണ സജ്ജമാവാൻ കൊച്ചി സ്റ്റേഡിയത്തിന് കഴിഞ്ഞിരുന്നു. ഏവരെയും അമ്പരപ്പിക്കുന്ന ഡ്രെയിനേജ് സിസ്റ്റം തന്നെയാണ് ഇത് സാധ്യമാക്കിയിട്ടുള്ളത്. കനത്ത മഴ പെയ്തിട്ടും മത്സരത്തിനു മുന്നേ മൈതാനം പൂർവ്വ സ്ഥിതിയിലായത് ഏവരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്.

ആദ്യ മത്സരത്തിലും കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഡ്രൈനേജ് സിസ്റ്റം ഏവരെയും അമ്പരപ്പിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മഴ തിമിർത്തു ചെയ്തിരുന്നു. സാധാരണ രീതിയിൽ ഇന്ത്യയിലെ മൈതാനങ്ങൾ ഇത്തരത്തിൽ മഴപെയ്ത് തീർത്തും മോശമാവുകയാണ് ചെയ്യാറുള്ളത്.പക്ഷേ കൊച്ചിയിൽ അങ്ങനെ സംഭവിച്ചിരുന്നില്ല. ആ കനത്ത മഴയെത്തും കൊച്ചിയിലെ ഫീൽഡിന് ഒന്നും പറ്റിയിരുന്നില്ല. മഴയുടെ ബുദ്ധിമുട്ട് മാറ്റി നിർത്തിയാൽ മൈതാനം ഒരിക്കലും താരങ്ങൾക്ക് തടസ്സമായിരുന്നില്ല. കൊച്ചിയിലെ ലോകോത്തര നിലവാരത്തിലുള്ള ഡ്രെയിനേജ് സിസ്റ്റം തന്നെയാണ് കാലാവസ്ഥ ഇത്രയധികം പ്രതികൂലമായിട്ടും ഈ മത്സരങ്ങൾ മനോഹരമായി നടത്താൻ സഹായിച്ചിട്ടുള്ളത്.

indian Super leagueKerala BlastersKochi JLN Stadium
Comments (0)
Add Comment