കൊച്ചി സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സ് ആരാധകരും: പ്രതികരിച്ച് നോർത്ത് ഈസ്റ്റ് കോച്ച്
കേരള ബ്ലാസ്റ്റേഴ്സിനെ പോലെതന്നെ ഭേദപ്പെട്ട പ്രകടനമാണ് ഇപ്പോൾ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. 6 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങളാണ് നേടിയിട്ടുള്ളത്. രണ്ട് സമനിലകളും രണ്ട് തോൽവികളും വഴങ്ങേണ്ടിവന്നു.പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുള്ളത്.ഇതേ പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ എട്ടാം സ്ഥാനത്താണ്.
നോർത്ത് ഈസ്റ്റിന്റെ പരിശീലകനായി കൊണ്ട് യുവാൻ പെഡ്രോ ബെനാലി വന്നതിന് ശേഷമാണ് അവരുടെ സമയം തെളിഞ്ഞത്.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടാൻ അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ അവർ ആഗ്രഹിച്ച പോലെയൊരു ആരാധക പിന്തുണ അവർക്ക് ലഭിക്കുന്നില്ല.പ്രത്യേകിച്ച് സ്റ്റേഡിയത്തിലേക്ക് മത്സരം വീക്ഷിക്കാൻ വേണ്ടി കൂടുതൽ ആരാധകർ എത്തുന്നില്ല എന്ന പരാതി ഈ പരിശീലകൻ തന്നെ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല കൊച്ചി സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.ബെനാലി പറഞ്ഞത് നമുക്ക് നോക്കാം.
‘ കൊച്ചി സ്റ്റേഡിയത്തിലെ അന്തരീക്ഷം, അത് വളരെയധികം സ്പെഷ്യലാണ്. ഇന്ത്യയിൽ മറ്റൊരു സ്ഥലത്തും ഈ അന്തരീക്ഷം ലഭിക്കില്ല.നിങ്ങൾക്ക് ആരാധകർ നിറഞ്ഞ ഒരു സ്റ്റേഡിയം ഉണ്ടെങ്കിൽ,തീർച്ചയായും കളിക്കാൻ കൂടുതൽ ഊർജ്ജം ലഭിക്കും. സ്റ്റേഡിയം ഇളകി മറിയുന്നത് കാണാൻ വളരെ മനോഹരമാണ്. അതിനേക്കാൾ മുകളിൽ നിൽക്കുന്ന മറ്റൊന്ന് ഇല്ല ‘ഇതാണ് നോർത്ത് ഈസ്റ്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പോലെയുള്ള ഒരു ആരാധകരെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. കൊച്ചി സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെ പോലെയുള്ള ഒരു അന്തരീക്ഷത്തെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.അത് കിട്ടാത്തതിലാണ് അദ്ദേഹം പരാതി പറഞ്ഞിട്ടുള്ളത്. ഏതായാലും നോർത്ത് ഈസ്റ്റ് കഴിഞ്ഞ കുറെ വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നത് അവരുടെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.