കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും കൂവലുകൾ പ്രതീക്ഷിക്കുന്നു: സന്ദേശ് ജിങ്കൻ!
2014 മുതൽ 2020 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ഇന്ത്യൻ സൂപ്പർ താരമാണ് സന്ദേശ് ജിങ്കൻ.എന്നാൽ പിന്നീട് അദ്ദേഹം മോഹൻ ബഗാനിലേക്ക് പോയി.അതിനുശേഷം ബംഗളൂരു എഫ്സിക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇപ്പോൾ എഫ്സി ഗോവയുടെ താരമാണ്. ഒരുകാലത്ത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ജിങ്കൻ.എന്നാൽ ഒരുതവണ മത്സരത്തിനിടെ അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ അധിക്ഷേപിക്കുകയായിരുന്നു
ഇതേ തുടർന്ന് ജിങ്കൻ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എതിരാളിയായി മാറി. പിന്നീട് ആരാധകരിൽ നിന്ന് വലിയ പ്രതിഷേധങ്ങളൊക്കെ ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ ജിങ്കനെതിരെ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാറുണ്ട്.ഇത്തവണ ബ്ലാസ്റ്റേഴ്സും ഗോവയും ഏറ്റുമുട്ടുമ്പോൾ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ നമുക്ക് കാണാൻ കഴിഞ്ഞേക്കാം.
നവംബർ 28ആം തീയതി ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോൾ തനിക്ക് കൂവലുകൾ ഏൽക്കേണ്ടി വരും എന്നുള്ളത് താൻ പ്രതീക്ഷിക്കുന്നുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സന്ദേശ് ജിങ്കൻ. ഒരു മലയാള മാധ്യമത്തിന് നൽകിയ ബൈറ്റിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുള്ളത്.ജിങ്കന്റെ വാക്കുകളിലേക്ക് പോവാം.
‘ കൊച്ചി സ്റ്റേഡിയത്തിൽ നിന്നും ഒരുപാട് കൂവലുകൾ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അതൊരു ഫണ്ണാണ്. കളിക്കളത്തിൽ അത് തുടരുന്ന കാലത്തോളം അത് ഒരു തമാശ തന്നെയാണ്. പക്ഷേ അത് സോഷ്യൽ മീഡിയ വഴി കുടുംബത്തെ ബാധിച്ചു തുടങ്ങുമ്പോൾ അതൊരു പ്രശ്നമാണ് ‘ഇതാണ് ജിങ്കൻ പറഞ്ഞിട്ടുള്ളത്.
നേരത്തെ ഇക്കാര്യത്തിൽ വലിയ വിവാദങ്ങൾ സംഭവിച്ചിരുന്നു.ജിങ്കന്റെ കുടുംബാംഗങ്ങൾക്ക് എതിരെ സൈബർ ആക്രമണം നടന്നപ്പോൾ അദ്ദേഹം പ്രതികരിച്ചിരുന്നു. ഏതായാലും ആദ്യ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. വരുന്ന പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ കളിക്കുന്നത്.