കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളിലും ഗോളടിച്ചു കൂട്ടിയ സൂപ്പർതാരമാണ് ദിമി.അസാധാരണമായ പ്രകടന മികവാണ് അദ്ദേഹം നടത്തിയിരുന്നത്.കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.എന്നാൽ അദ്ദേഹം തന്റെ ബ്ലാസ്റ്റേഴ്സ് കരിയർ അവസാനിപ്പിക്കുകയായിരുന്നു.
രണ്ടുവർഷത്തെ കോൺട്രാക്ട് പുതുക്കിക്കൊണ്ട് ദിമി ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു.ഇപ്പോൾ ഈസ്റ്റ് ബംഗാളിന്റെ താരമാണ് അദ്ദേഹം.നാളെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മറു ചേരിയിൽ ദിമി ഉണ്ടാകും.നാളെ എതിരാളിയായി കൊണ്ടാണ് അദ്ദേഹത്തെ നമുക്ക് കളിക്കളത്തിൽ കാണാൻ കഴിയുക.
എതിരാളിയാണെങ്കിലും കൊച്ചിയിലെ അന്തരീക്ഷം വേറെ ലെവൽ ആണെന്ന് ദിമി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.കൊച്ചിയിലെ അന്തരീക്ഷത്തിൽ കളിക്കുന്നത് മറ്റൊരു അനുഭവമാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇന്നത്തെ പ്രസ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിമിയുടെ വാക്കുകൾ ഇപ്രകാരമാണ്.
‘ കൊച്ചിയിൽ എപ്പോഴും ക്രേസി ആയിട്ടുള്ള അന്തരീക്ഷം ആയിരിക്കും.ഒരു ഹോം ടീം പ്ലെയർ ആയിക്കൊണ്ടും എതിരാളിയായി കൊണ്ടും കൊച്ചിയിൽ കളിക്കുക എന്നത് വേറെ ഒരു അനുഭവം തന്നെയാണ്. അവിടെ ഫുട്ബോൾ കളിക്കാൻ തന്നെ രസമാണ് ‘ഇതാണ് മുൻ ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
ഏതായാലും ദിമിയെ പൂട്ടുക എന്ന വെല്ലുവിളിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരങ്ങളുടെ മുന്നിലുള്ളത്.കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് അനിവാര്യമാണ്. മികച്ച പ്രകടനവും വിജയവുമാണ് ആരാധകർ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ആവശ്യപ്പെടുന്നത്.