കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കിയിരുന്നു. പക്ഷേ അതിനനുസരിച്ചുള്ള ഒരു സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ നടത്തിയിട്ടില്ല. മാത്രമല്ല സഹൽ ഉൾപ്പെടെയുള്ള താരങ്ങൾ ക്ലബ്ബ് വിടാൻ സാധ്യതയുള്ളതും ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്നുണ്ട്
ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ടെങ്കിലും അതൊന്നും സാധ്യമാവാത്തതിൽ ആരാധകർക്കും നിരാശയുണ്ട്. ഇപ്പോൾ മാർക്കസ് മർഗുലാവോ ചില അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്ന താരങ്ങളുടെ പേര് വിവരങ്ങളാണ് ഇദ്ദേഹം നൽകിയിട്ടുള്ളത്. സ്വന്തമാക്കാൻ ബുദ്ധിമുട്ടുള്ള താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് പിന്തുടരുന്നതെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർതാരങ്ങളായ പ്രീതം കോട്ടാൽ,ഐബൻബാ ഡോഹ്ലിംഗ്,ലിസ്റ്റൻ കൊളാക്കോ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. പക്ഷേ ഇവരെ സ്വന്തമാക്കുക എന്നത് ഒട്ടും എളുപ്പമല്ല. അവരവരുടെ ക്ലബ്ബുകൾ വിടാൻ താല്പര്യപ്പെടാത്ത താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
ഗോൾകീപ്പറായ ഗിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടുതന്നെ ഗോൾകീപ്പർ പൊസിഷനിലേക്കും ഒരു താരത്തെ ടീമിന് ആവശ്യമുണ്ട്.ലാറ ശർമ്മയെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരിക്കുന്നത്.എന്നാൽ ഗോവയും അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. വൈകാതെ തന്നെ കൂടുതൽ സൈനിങ്ങുകൾ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.