2022 ലാണ് സെനഗൽ താരമായ കൂലിബലി ചെൽസിയിൽ എത്തിയത്.ഒരു വർഷം മാത്രമാണ് ചെൽസിയിൽ അദ്ദേഹം കളിച്ചത്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഈ താരത്തിന് കഴിയാതെ പോവുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൂലിബലി സൗദി അറേബ്യയിലേക്ക് എത്തിക്കഴിഞ്ഞു.
അൽ ഹിലാലാണ് കൂലിബലിയെ സ്വന്തമാക്കിയത്.സൗദി അറേബ്യ തിരഞ്ഞെടുക്കാനുള്ള ചില കാരണങ്ങൾ കൂലിബലി പറഞ്ഞിട്ടുണ്ട്. ഒരു കാരണം മുസ്ലിം ആയതിനാലാണ്, മറ്റൊരു കാരണം സെനഗലിനെ സാമ്പത്തികപരമായി സഹായിക്കാൻ വേണ്ടിയുമാണ്.
എന്റെ തീരുമാനത്തിൽ ഞാൻ ഹാപ്പിയാണ്,അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഞാൻ ഒരു മുസ്ലിം ആണ്.യഥാർത്ഥ രാജ്യത്താണ് ഞാൻ എത്തിയിരിക്കുന്നത്.സൗദി അറേബ്യയെയും അൽ ഹിലാലിനെയും സഹായിക്കാനും ഇവിടെ ചരിത്രം എഴുതാനും എനിക്ക് കഴിയും. കൂടാതെ എനിക്ക് എന്റെ കുടുംബത്തെ നല്ലൊരു രൂപത്തിൽ സഹായിക്കാൻ കഴിയും.സെനഗലിൽ സാമൂഹിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും നടത്താൻ എനിക്ക് കഴിയും.എന്റെ നാട്ടിൽ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ക്ലിനിക്കിന്റെ നിർമ്മാണ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്,ഇതാണ് കൂലിബലി പറഞ്ഞിട്ടുള്ളത്.