ക്ഷമ നശിച്ചു,സ്നേഹം അവശേഷിക്കുന്നുണ്ട്: ആഞ്ഞടിച്ച് ആരാധകൻ!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാന് തോൽപ്പിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടം സ്വന്തമാക്കി.തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാണ് നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. വളരെയധികം പാഷനോട് കൂടി പോരാടിയ അവർ അർഹിച്ച കിരീടം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. അവരുടെ പരിശീലകനായ ബെനാലിക്കും ഉടമസ്ഥനായ ജോൺ എബ്രഹാമിനും അർഹിച്ച കിരീടമാണ് ലഭിച്ചിട്ടുള്ളത്.

നോർത്ത് ഈസ്റ്റ് കൂടി കിരീടം നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ഒറ്റക്കായി. അതായത് ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷനായ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത് 13 ക്ലബ്ബുകളാണ്.ഇതിൽ 12 ക്ലബ്ബുകളും തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏതെങ്കിലും ഒരു മേജർ ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്.ഒരൊറ്റ കിരീടം പോലും ഇല്ലാത്ത ക്ലബ് ആയിക്കൊണ്ട് അവശേഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്. ഇതോടെ ആരാധകർ തങ്ങളുടെ പ്രതിഷേധത്തിന്റെ മൂർച്ച വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ട്വിറ്ററിലാണ് ആരാധക ശബ്ദമുയർന്നത്.ബ്ലാസ്റ്റേഴ്സ് ഡയറക്ടർ സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസിനുമൊക്കെ ഈ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. ഒരു ആരാധകന്റെ ട്വീറ്റ് ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ആ ട്വീറ്റിൽ അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

’10 വർഷമായി,ഒരു കിരീടം പോലും ലഭിച്ചിട്ടില്ല. ഇന്ത്യൻ ഫസ്റ്റ് ഡിവിഷനിൽ ഒരു കിരീടം പോലും ലഭിക്കാത്ത ഏക ക്ലബ്ബ് ആയിക്കൊണ്ട് നമ്മൾ മാറി.ഞങ്ങൾക്ക് എപ്പോഴും വലിയ പ്രതീക്ഷകൾ ഉണ്ടാകും,എന്നാൽ നിരാശകൾ മാത്രമാണ് ലഭിക്കാറുള്ളത്. കാത്തിരുന്നു കാണാം എന്ന പോളിസി നമ്മെ തകർത്തു കളഞ്ഞു.നിഖിൽ..ഞങ്ങൾക്ക് മതിയായി..ഈ ബാഡ്ജ്നോടുള്ള സ്നേഹം നിലനിൽക്കും. പക്ഷേ ഞങ്ങളുടെ ക്ഷമ നശിച്ചിട്ടുണ്ട് ‘ ഇതാണ് ട്വിറ്ററിൽ ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പറയാനുള്ളത് ഇതൊക്കെ തന്നെയാണ്. ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഒരുപാട് മികച്ച താരങ്ങളെ വലിയ തുകക്ക് വിൽക്കും.. എന്നാൽ അതിനൊത്ത പകരക്കാരെ ക്ലബ്ബ് കൊണ്ടുവരികയുമില്ല. അങ്ങനെ ബ്ലാസ്റ്റേഴ്സ് എന്നും ഒരു ശരാശരി ടീം മാത്രമായി കൊണ്ട് തുടരുകയാണ്.

ISL 11KbfcKerala Blasters
Comments (0)
Add Comment