എംബപ്പേ ഈ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിടാൻ ഉദ്ദേശിക്കുന്നില്ല.എന്നാൽ പിഎസ്ജിയുമായുള്ള കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ഉദ്ദേശം എന്നത് കരാർ പൂർത്തീകരിച്ചുകൊണ്ട് അടുത്ത സമ്മറിൽ ഫ്രീയായി കൊണ്ട് റയൽ മാഡ്രിഡിൽ എത്തുക എന്നതാണ്. പക്ഷേ അദ്ദേഹത്തെ സൗജന്യമായി കൊണ്ട് മറ്റൊരു ക്ലബ്ബിലേക്ക് പോവാൻ പിഎസ്ജി അനുവദിക്കുന്നില്ല,അതിനവർ ഉദ്ദേശിക്കുന്നുമില്ല.
പക്ഷേ മുൻ താരമായ പൗലോ ഡി കാനിയോ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. അതായത് എംബപ്പേ ഫ്രീയായി കൊണ്ട് റയലിൽ എത്തുന്ന സമയത്ത് അവർക്ക് ട്രാൻസ്ഫർ ഫീ നൽകേണ്ടി വരില്ല. പക്ഷേ ആ സമയത്ത് നല്ലൊരു തുക സൈനിങ്ങ് ബോണസായി കൊണ്ട് എംബപ്പേക്ക് റയൽ മാഡ്രിഡിൽ നിന്നും ലഭിക്കും. അങ്ങനെ റയലിൽ നിന്നും ആ പണം ലഭിക്കാൻ വേണ്ടി എംബപ്പേ നടത്തുന്ന അടവാണ് ഇതെന്നാണ് കാനിയോ പറഞ്ഞത്. അതിനുവേണ്ടിയാണ് എംബപ്പേ ക്ലബ്ബിൽ തുടരാൻ നിർബന്ധം പിടിക്കുന്നതെന്നും ഇദ്ദേഹം കണ്ടെത്തി.
ഒട്ടും അച്ചടക്കമില്ലാത്ത ഒരു താരമാണ് കിലിയൻ എംബപ്പേ. കഴിഞ്ഞ തവണ തന്നെ അദ്ദേഹം പിഎസ്ജിയെ മുതലെടുക്കുകയായിരുന്നു. എന്നിട്ട് ഇപ്പോൾ അദ്ദേഹത്തിന് കരാർ പുതുക്കാൻ താല്പര്യമില്ലത്രേ. ഇപ്പോൾ അദ്ദേഹത്തിന് ആവശ്യം ഒരു വർഷം കൂടി ഇവിടെ കളിച്ചുകൊണ്ട് ഫ്രീയായി കൊണ്ട് ക്ലബ്ബ് വിടാനാണ്.ഫ്രീയായി പോയാൽ റയൽ മാഡ്രിഡിൽ നിന്നും കൂടുതൽ പണം ലഭിക്കും. അതിനുവേണ്ടിയാണ് എംബപ്പേ ഇങ്ങനെ ചെയ്യുന്നത്,കാനിയോ ആരോപിച്ചു.
Di Canio : "Le comportement de Mbappé est une honte absolue" https://t.co/URT6giIsO4
— GOAL France 🇫🇷 (@GoalFrance) July 10, 2023
പക്ഷേ ഇപ്പോൾ എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യതകൾ കുറഞ്ഞു വരികയാണ്. കാരണം താരം തന്നെ ക്ലബ്ബിനെതിരെ വാളെടുത്തിട്ടുണ്ട്. ക്ലബ്ബിലുള്ള ഒട്ടുമിക്ക ആളുകളും ഇപ്പോൾ എംബപ്പേക്കെതിരെ തിരിഞ്ഞിട്ടുമുണ്ട്