ലാറ ശർമ്മ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരക്കാരനെ ഒരാഴ്ചക്കകം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുമെന്ന് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് ലോൺ അടിസ്ഥാനത്തിലായിരുന്നു ഗോൾകീപ്പർ ലാറ ശർമയെ സ്വന്തമാക്കിയത്. ബംഗളൂരു എഫ്സിയുടെ താരമാണ് അദ്ദേഹം.ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. സീസണിന്റെ അവസാനത്തിലാണ് ലാറ ശർമ്മക്ക് കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ ലഭിച്ചത്.മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലനിർത്തണമെന്ന അഭിപ്രായം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല.അദ്ദേഹം ബംഗളൂരുവിലേക്ക് തന്നെ മടങ്ങി പോവുകയാണ്. ഇക്കാര്യം പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോ സ്ഥിരീകരിച്ചിട്ടുണ്ട്.
മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് പകരക്കാരനെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഗോൾകീപ്പറുടെ പേര് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. വരുന്ന ഒരാഴ്ചക്കുള്ളിൽ തന്നെ സൈനിങ്ങ് പൂർത്തിയാകും എന്നാണ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഫ്രീ ഏജന്റായ ഒരു താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുന്നതെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഗോൾ കീപ്പറായ നവാസ് ചെന്നൈയിലേക്കും ദേബ്ജിത്ത് ഈസ്റ്റ് ബംഗാളിലേക്കും പോവുകയാണ് എന്ന് ഉറപ്പായി കഴിഞ്ഞു.അതുകൊണ്ടുതന്നെ ഈ രണ്ടു താരങ്ങളുമായിരിക്കില്ല.നിരവധി ഗോൾകീപ്പർമാരുടെ കോൺട്രാക്ട് ഈ സീസണോടുകൂടി അവസാനിക്കുകയാണ്. അവരിൽ ആരാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് എന്നത് അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
കരൺജിത്ത് സിങ്ങും ബ്ലാസ്റ്റേഴ്സിനോട് വിട പറയുകയാണ്.ചുരുക്കത്തിൽ സച്ചിൻ സുരേഷ് മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ ഗോൾകീപ്പർ ആയിക്കൊണ്ട് ഉണ്ടാവുക.സെക്കന്റ് ഗോൾ കീപ്പർ ആയി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ കൊണ്ടുവരുന്നത്.