പുതിയ ഫിഫ റാങ്കിങ്,അജയ്യരായി അർജന്റീന,പോർച്ചുഗല്ലിന് നേട്ടം,ഇന്ത്യക്ക് നിരാശ.

ഈ മാസത്തെ വേൾഡ് കപ്പ് ക്വാളിഫിക്കെഷൻ റൗണ്ടിൽ അർജന്റീന രണ്ട് മത്സരങ്ങളായിരുന്നു കളിച്ചിരുന്നത്. ആദ്യത്തെ മത്സരത്തിൽ ഇക്വഡോറിനെ മെസ്സിയുടെ ഗോളിൽ അവർ വീഴ്ത്തി. രണ്ടാമത്തെ മത്സരത്തിൽ മെസ്സി ഇല്ലാതിരുന്നിട്ടും ബൊളീവിയയെ മൂന്ന് ഗോളുകൾക്ക് അർജന്റീന തോൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വിജയം നേടിയത് കൊണ്ട് തന്നെ അർജന്റൈൻ ടീം അജയ്യരാണ്. ഫിഫ റാങ്കിങ്ങിലെ അവരുടെ ഒന്നാം സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് അർജന്റീന തന്നെയാണ്. പുതിയ റാങ്കിങ്ങിൽ അർജന്റീനയുടെ പോയിന്റ് 1851.41 ആണ്. രണ്ടാം സ്ഥാനത്ത് ഫ്രാൻസും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ് വരുന്നത്.

ഫ്രാൻസിന്റെ പോയിന്റ് 1840 ആണ്. ബ്രസീലിന്റെ പോയിന്റ് 1837 ആണ്. ആദ്യത്തെ 10 സ്ഥാനങ്ങളിൽ പോർച്ചുഗൽ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.ഒമ്പതാം സ്ഥാനത്ത് ഉണ്ടായിരുന്ന പോർച്ചുഗൽ എട്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. എട്ടാമത് ഉണ്ടായിരുന്ന ഇറ്റലി ഒമ്പതാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തു. പത്താം സ്ഥാനത്ത് സ്പെയിൻ ആണുള്ളത്. 4 ഇംഗ്ലണ്ട്, 5 ബെൽജിയം, 6 ക്രോയേഷ്യ, 7 നെതർലാന്റ്സ് എന്നിങ്ങനെയാണ് വരുന്നത്.

എന്നാൽ ഇന്ത്യക്ക് നിരാശയാണ്. മൂന്ന് സ്ഥാനം പിറകോട്ട് പോയി.99ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 102ആം സ്ഥാനത്താണ് ഉള്ളത്. കാരണം ഈ മാസം കിങ്‌സ് കപ്പിൽ നടന്ന മത്സരത്തിൽ ഇറാഖ്,ലെബനൻ എന്നിവരോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അത് തിരിച്ചടിയാവുകയാണ് ചെയ്തത്.

പരാഗ്വ,പെറു എന്നിവരാണ് ഇനി അടുത്ത മത്സരങ്ങൾ അർജന്റീനയുടെ എതിരാളികൾ.വെനിസ്വേല,ഉറുഗ്വ എന്നിവരെയാണ് ഇനി ബ്രസീൽ നേരിടുക.ഇന്ത്യ വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ കുവൈത്ത്, ഖത്തർ എന്നിവരെ നവംബർ മാസത്തിലാണ് നേരിടുക.

ArgentinaIndiaPortugal
Comments (0)
Add Comment