സഹലിനെ മാത്രമല്ല, മിഡ്ഫീൽഡിലെ മറ്റൊരു ഇന്ത്യൻ മിന്നും താരത്തെ കൂടി ബ്ലാസ്റ്റേഴ്സിന് നഷ്ടമായേക്കും.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ നിരാശ നൽകുന്ന വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തേക്ക് വന്നിരുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആലോചിക്കുന്നുണ്ട്. മോഹൻ ബഗാൻ,ബംഗളൂരു എഫ്സി എന്നിവർ ഈ താരത്തിന് വേണ്ടി ഒഫീഷ്യൽ ഓഫർ നൽകി കഴിഞ്ഞിട്ടുണ്ട്.
മുംബൈ സിറ്റിക്കും താല്പര്യമുണ്ട്. കൂടാതെ മറ്റ് മൂന്ന് ക്ലബ്ബുകൾക്കും ഈ താരത്തെ വേണം. കേരള ബ്ലാസ്റ്റേഴ്സ് ഈ താരത്തെ വിൽക്കാൻ തയ്യാറാണ്.പക്ഷേ മൂന്ന് കോടി രൂപ വേണം. സഹലിനെ ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെടാനുള്ള സാധ്യതകൾ ഇവിടെയുണ്ട്.
ഇതിനുപുറമെ മിഡ്‌ഫീൽഡിലെ മറ്റൊരു ഇന്ത്യൻ സൂപ്പർതാരമായ ആയുഷ് അധികാരിയെ കൂടി ബ്ലാസ്റ്റേഴ്സിന് നഷ്ടമായേക്കും.ഒരുപാട് മീഡിയാസ് ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് ക്ലബ്ബുകളാണ് ആയുഷിൽ താൽപ്പര്യം അറിയിച്ചിട്ടുള്ളത്. അതിൽ ഒരു ക്ലബ്ബ് ചെന്നൈയിൻ എഫ്സിയാണ്.അവർക്ക് ഈ താരത്തെ ഇപ്പോൾ വേണം.
സഹലിനെയും ആയുഷിനെയും ബ്ലാസ്റ്റേഴ്സിന് ഒരുമിച്ച് നഷ്ടമായാൽ പോലും അത്ഭുതപ്പെടാനില്ല.പക്ഷേ അത് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്ന ഒരു കാര്യമായിരിക്കും. എന്തെന്നാൽ കൃത്യമായ പകരക്കാർ ഇല്ലാതെയാണ് ഈ താരങ്ങളെയൊക്കെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുന്നത്.അതുകൊണ്ടുതന്നെ ആരാധകർ പ്രതിഷേധം ഉയർത്തുന്നുണ്ട്.