ഗ്രീസിൽ നിന്നും മറ്റൊരു ദിമിത്രിയോസ് കൂടി ബ്ലാസ്റ്റേഴ്സിലേക്ക്? വിവരങ്ങളുമായി മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരനാണ് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റിക്കോസ്.കഴിഞ്ഞ സീസണിൽ ടീമിലേക്ക് എത്തിയ അദ്ദേഹം മികച്ച പ്രകടനം നടത്തി. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ ഇപ്പോൾ ദിമിത്രിയോസാണ്.
എന്നാൽ ഇന്നലെ ഒരു റൂമർ IFTWC റിപ്പോർട്ട് ചെയ്തിരുന്നു.ഗ്രീക്ക് സെന്റർ ബാക്കായ ദിമിത്രിയോസ് ചാറ്റ്സിസൈയാസ് ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുമായി ചർച്ച നടത്തുന്നു എന്നായിരുന്നു അവർ റിപ്പോർട്ട് ചെയ്തിരുന്നത്.ഗ്രീസ്,തുർക്കി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ഫസ്റ്റ് ഡിവിഷൻ ലീഗുകളിൽ കളിച്ച് പരിചയമുള്ള സെന്റർ ബാക്ക് ആണ് ദിമിത്രിയോസ്.
അദ്ദേഹം ചർച്ച നടത്തുന്ന ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്ന ഒരു റൂമർ വന്നിരുന്നു. എന്നാൽ ആ റൂമറിനെ മാർക്കസ് മർഗുലാവോ മുളയിലെ നുള്ളി കളഞ്ഞിട്ടുണ്ട്. അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തുന്നില്ല എന്നത് മാർക്കസ് പറഞ്ഞിട്ടുണ്ട്.ഇതോടെ ആ സാധ്യതകൾ അവസാനിക്കുകയാണ്.
ക്ലബ്ബിന് ഒരു വിദേശ സെന്റർ ബാക്കിനെ ഇപ്പോൾ ആവശ്യമുണ്ട്.ലെസ്ക്കോവിച്ച് മാത്രമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ വിദേശ സെന്റർ ബാക്ക് ആയിക്കൊണ്ട് ഉള്ളത്.മോങ്കിൽ ക്ലബ്ബ് വിട്ട സ്ഥാനത്തേക്കാണ് ഒരു താരത്തിന് വേണ്ടത്.ഒരുപാട് സ്പാനിഷ് താരങ്ങളുമായി ചർച്ചകൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.