മെസ്സി 15 ബാലൺഡി’ഓറുകൾ നേടുമായിരുന്നുവെന്ന് അർജന്റൈൻ സഹതാരം, പ്രശ്നമായത് ക്രിസ്റ്റ്യാനോ റൊണാൾഡോ.

2009 ലാണ് ലയണൽ മെസ്സി ആദ്യമായി ബാലൺഡി’ഓർ അവാർഡ് നേടിയത്. വർഷങ്ങൾ പിന്നിട്ടിട്ടും ലയണൽ മെസ്സിക്ക് ഒരു മാറ്റവുമില്ല. 2023ലെ ബാലൺഡി’ഓറും ലയണൽ മെസ്സി തന്നെയാണ് സ്വന്തമാക്കിയത്.ഈ കാലയളവിൽ എട്ട് തവണ മെസ്സി ബാലൺഡി’ഓർ പുരസ്കാരങ്ങൾ സ്വന്തമാക്കി. അത്ഭുതകരമായ ഒരു കരിയർ തന്നെയാണ് ലയണൽ മെസ്സിക്ക് അവകാശപ്പെടാനുള്ളത്.

ഇടക്കാലത്ത് ലയണൽ മെസ്സിയുടെ ഏറ്റവും വലിയ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. മെസ്സിക്ക് ശക്തമായ മത്സരം നൽകാൻ റൊണാൾഡോക്ക് കഴിഞ്ഞു. ഇരുവരും തുല്യശക്തികളായി നിന്നിരുന്ന സമയം പോലും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ റൊണാൾഡോയെ പിന്നിലാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 3 ബാലൺഡി’ഓറിന്റെ വ്യക്തമായ ലീഡ് ലയണൽ മെസ്സിക്ക് ഇപ്പോൾ ഉണ്ട്.

ഈ രണ്ടു താരങ്ങളും ചേർന്നുകൊണ്ട് ആകെ 13 ബാലൺഡി’ഓർ അവാർഡുകളാണ് നേടിയിട്ടുള്ളത്. എന്നാൽ ലയണൽ മെസ്സിക്കൊപ്പം അർജന്റീനയിൽ കളിക്കുന്ന ലൗറ്റാറോ മാർട്ടിനസിന് ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായമുണ്ട്.അതായത് ലയണൽ മെസ്സിയുടെ ഈ കാലഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായിരുന്നുവെങ്കിൽ 15 ബാലൺഡി’ഓറുകൾ മെസ്സി സ്വന്തമായി നേടിയേനെ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളതുകൊണ്ടാണ് എട്ടിൽ ഒതുങ്ങിയത് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒരേ കാലഘട്ടത്തിലായിപ്പോയി. മറിച്ച് ആയിരുന്നുവെങ്കിൽ ലയണൽ മെസ്സി ഇപ്പോൾ തന്നെ 15 ബാലൺഡി’ഓർ അവാർഡുകൾ നേടിയേനെ, ഇന്നലത്തെ ബാലൺഡി’ഓർ അവാർഡ് ദാന ചടങ്ങിന് എത്തിയപ്പോൾ ലൗറ്ററോ മാർട്ടിനസ് പറഞ്ഞ വാക്കുകളാണിത്. ലയണൽ മെസ്സിക്ക് കടുത്ത ഒരു വെല്ലുവിളി ഉയർത്താൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു എന്നത് യാഥാർത്ഥ്യമാണ്.

പക്ഷേ റൊണാൾഡോ റയൽ മാഡ്രിഡിൽ വന്നതിനുശേഷം ആണ് അദ്ദേഹത്തിന് നേട്ടങ്ങളുടെ പറുദീസയിലേക്ക് എത്താൻ കഴിഞ്ഞത്. ലയണൽ മെസ്സിയുടെ സ്ഥിരത റൊണാൾഡോയെക്കാൾ ഒരല്പം മുകളിൽ നിൽക്കുന്നത് കൊണ്ട് തന്നെ 8 ബാലൺഡി’ഓറുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടുപേരും യൂറോപ്പിനോട് ഗുഡ് ബൈ പറഞ്ഞതിനാൽ ഇനിയൊരു ബാലൺഡി’ഓർ പുരസ്കാരങ്ങൾ രണ്ടുപേർക്കും ലഭിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് പൊതുവായുള്ള വിലയിരുത്തലുകൾ വരുന്നത്.

Cristiano RonaldoLionel Messi
Comments (0)
Add Comment