ഇന്ന് നടന്ന ഫ്രണ്ട്ലി മത്സരത്തിൽ അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന എൽ സാൽവദോറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി റൊമേറോ,എൻസോ,ലോ ചെൽസോ എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്.
ഡി മരിയ,ലൗറ്ററോ എന്നിവരുടെ പേരുകളിലാണ് അസിസ്റ്റുകൾ വരുന്നത്. എന്നാൽ മത്സരത്തിൽ ഗോളടിക്കാൻ സ്ട്രൈക്കർ ലൗറ്ററോക്ക് കഴിഞ്ഞിട്ടില്ല.സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടായിട്ടും ഗോൾ നേടാൻ കഴിയാതെ പോവുകയായിരുന്നു.യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളാണ് ലൗറ്ററോ.ഇന്റർ മിലാന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്.
പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിൽ ഉൾപ്പെടെ സമീപകാലത്ത് അർജന്റീനക്ക് വേണ്ടി ഗോളടിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആരാധകരിൽ നിന്നും വിമർശനങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ഇതിൽ അദ്ദേഹത്തിന് ആശങ്കകൾ ഒന്നുമില്ല. ഇക്കാര്യം ലൗറ്ററോ തന്നെ മത്സരശേഷം തുറന്ന് പറഞ്ഞിട്ടുണ്ട്.ഇപ്രകാരമാണ് അദ്ദേഹം പറഞ്ഞത്.
ഞാൻ വളരെ ശാന്തതയോടു കൂടിയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.കളിക്കളത്തിൽ തെളിയിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.അതിനുശേഷം ആരാധകർ സംസാരിക്കട്ടെ. തീർച്ചയായും ഞാൻ അതിന് പരിഗണന നൽകുന്നുണ്ട്. ഓരോ ട്രെയിനിങ് സെഷനിലും ഞാൻ പരിശീലകന് മുന്നിൽ ലഭ്യമാണ് എന്ന് തെളിയിക്കാറുണ്ട്.സ്റ്റാർട്ടർ ആയിക്കൊണ്ടും പകരക്കാരനായി കൊണ്ടും കളിക്കാൻ ഞാൻ റെഡിയാണ്. ചില സമയത്ത് ഗോളുകൾ ലഭിച്ചു എന്ന് വരില്ല.
ഇന്നത്തെ മത്സരത്തിൽ ഗോളടിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.പക്ഷേ സാധിച്ചില്ല.എന്നിരുന്നാലും എന്റെ വർക്ക് ഞാൻ തുടരും.അടുത്ത മത്സരത്തിൽ ഗോളടിക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ചില ആളുകൾ അധികമായി വിമർശിക്കുന്നുണ്ട്.പക്ഷേ അത് തെറ്റാണ്. കാരണം ഞാൻ ഈ ടീമിന് വേണ്ടി ഏറ്റവും മികച്ചത് നൽകുന്നുണ്ട്,ഇതാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്. അടുത്ത കോസ്റ്റാറിക്കക്കെതിരെയുള്ള മത്സരത്തിൽ താരത്തിന് ഗോളടിക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.