ഐഎസ്എൽ കരുതിയ പോലെയല്ല : ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിശദീകരിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ രണ്ടു മത്സരങ്ങളാണ് ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് പഞ്ചാബിനോട് പരാജയപ്പെട്ടു. മത്സരത്തിന്റെ അവസാനത്തിൽ വരുത്തി വെച്ച പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. എന്നാൽ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഈ മത്സരത്തിന്റെ അവസാനത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.

ഇത്തവണത്തെ ഐഎസ്എൽ ഡ്രാമകൾ കൊണ്ട് സമ്പന്നമാണ്.മത്സരത്തിന്റെ അവസാന മിനിട്ടുകളിൽ കളിയുടെ റിസൾട്ട് മാറിമറിയുന്നതാണ് നമുക്ക് കാണാൻ കഴിയുക.മത്സരത്തിന്റെ അവസാനത്തിൽ ഒരുപാട് ഗോളുകൾ ഇത്തവണ പിറക്കുന്നുണ്ട്.കൂടുതൽ ആവേശകരമായ മത്സരങ്ങളാണ് കാണാൻ കഴിയുന്നത്. ഇതേക്കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

ഐഎസ്എൽ കരുതിയ പോലെയല്ല എന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. വളരെയധികം കോമ്പറ്റീറ്റീവ് ആയ ഒരു ലീഗാണ് ഐഎസ്എൽ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എല്ലാം മത്സരവും വളരെയധികം കടുത്തതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന മത്സരങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്.

മാത്രമല്ല അവസാന വിസിൽ വരെ വളരെയധികം ശ്രദ്ധയോടുകൂടി തുടരേണ്ടതുണ്ട് എന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. അത്രയധികം കോംപറ്റീറ്റിവായ ഒരു ലീഗ് ആണ് ഐഎസ്എൽ എന്നാണ് ഈ സ്വീഡിഷ് പരിശീലകന്റെ അഭിപ്രായം.ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്ന് തന്നെയാണ് ഇദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സമീപകാലത്ത് പ്രകടനത്തിന്റെ കാര്യത്തിൽ ഏറെ പുരോഗതി കൈവരിച്ചവരാണ് നോർത്ത് ഈസ്റ്റ്.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ക്ലബ്ബിന് സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല.

Kerala BlastersMikael Stahre
Comments (0)
Add Comment