സഹതാരങ്ങൾ വിവരിച്ച് നൽകിയിട്ടുണ്ട്,പക്ഷേ എതിരാളികളെ നോക്കിയല്ല ഞാൻ കളിക്കുക: നിലപാട് വ്യക്തമാക്കി ജീസസ്!
കേരള ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളാണ് ഐഎസ്എല്ലിൽ ഇതുവരെ കളിച്ചു കഴിഞ്ഞിട്ടുള്ളത്.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടു.രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു. മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഞായറാഴ്ച നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.കഴിഞ്ഞ രണ്ട് മത്സരങ്ങളും ഹോമിൽ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എവേ മത്സരമാണ് ഇത്.
ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു കിടിലൻ ഗോൾ നേടാൻ ജീസസ് ജിമിനസിന് കഴിഞ്ഞിരുന്നു.രണ്ടാമത്തെ മത്സരത്തിൽ ഒരു കിടിലൻ ഷോട്ട് ഉണ്ടായിരുന്നു.പക്ഷേ നിർഭാഗ്യം കൊണ്ട് അത് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. ഏതായാലും ആരാധകർക്ക് ഈ സ്പാനിഷ് സ്ട്രൈക്കറിൽ വലിയ പ്രതീക്ഷകൾ ഉണ്ട്.ദിമിക്ക് പകരമാവാൻ ജീസസിന് കഴിയും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വളരെ വൈകിയാണ് ജീസസ് വരുന്നത്.ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനത്തിലാണ് അദ്ദേഹത്തെ സൈൻ ചെയ്യുന്നത്. ഇവിടത്തെ എതിരാളികളെ കുറിച്ച് സഹതാരങ്ങൾ വിവരിച്ചു നൽകിയിട്ടുണ്ട് എന്ന് ജീസസ് പറഞ്ഞിട്ടുണ്ട്. പക്ഷേ എതിരാളികളെ നോക്കിയല്ല താൻ കളിക്കുക എന്നും ജീസസ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഈ ലീഗിലെ എതിരാളികളെ കുറിച്ച് എന്റെ സഹതാരങ്ങൾ എനിക്ക് വിവരിച്ചു നൽകിയിട്ടുണ്ട്.പക്ഷേ ഞാൻ നേരിടുന്ന എതിരാളികൾ ഏതൊക്കെയാണ് എന്ന് നോക്കിയല്ല ഞാൻ കളിക്കുന്നത്. എല്ലാം മത്സരങ്ങളിലും ഗോളുകളും അസിസ്റ്റുകളും നേടി കൊണ്ട് ടീമിനെ സഹായിക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം ‘ ഇതാണ് സ്പാനിഷ് സ്ട്രൈക്കർ പറഞ്ഞിട്ടുള്ളത്.
അഡ്രിയാൻ ലൂണ വരുന്നതോടുകൂടി താരത്തിന് കൂടുതൽ ഗോളവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ മധ്യനിരയിൽ ലൂണയുടെ അഭാവം നന്നായി അറിയുന്നുണ്ട്.ലൂണയും ജീസസും നോഹയും ചേർന്ന് ടീമിനെ ഉയരങ്ങളിലേക്ക് നയിക്കും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.കോയെഫ്,പെപ്ര,ഡ്രിൻസിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലെ മറ്റു വിദേശ താരങ്ങളായിക്കൊണ്ട് ടീമിനോടൊപ്പം ഉള്ളത്. ഏഴാമനായി കൊണ്ടാണ് ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.