അവാർഡുകൾക്ക് മൂല്യമില്ലെന്ന് ക്രിസ്റ്റ്യാനോ പറയുന്നത് പെപേ ബാർബർ ഷോപ്പുകൾക്ക് മൂല്യമില്ലെന്ന് പറയുന്നതുപോലെയാണ് :ട്രോളി ലിയാൻഡ്രോ പരേഡസ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെ നൽകിയ ഇന്റർവ്യൂവിൽ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട അവാർഡുകളെ പരിഹസിച്ചിരുന്നു. അതായത് ഫിഫ ബെസ്റ്റ്,ബാലൺഡി’ഓർ പുരസ്കാരങ്ങളുടെ വിശ്വാസത നഷ്ടപ്പെട്ടു എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ആരോപിച്ചിരുന്നത്.എന്നാൽ ഇതിനർത്ഥം ലയണൽ മെസ്സി അർഹിക്കുന്നില്ല എന്നല്ല എന്നും ഇദ്ദേഹം വിശദീകരണമായി കൊണ്ട് നൽകിയിരുന്നു.ഈ പുരസ്കാരങ്ങളുടെ അർഹതയെ ചോദ്യം ചെയ്യുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തിരിക്കുന്നത്.
ഇക്കാര്യത്തിൽ ഫുട്ബോൾ ലോകത്ത് വാഗ്വാദങ്ങൾ മുറുകുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് ഒരുകൂട്ടം ആരാധകർ വാദിക്കുന്നതെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തുന്നതെന്ന് മറുകൂട്ടം വാദിക്കുന്നുണ്ട്.
ഇതിനിടെ ക്രിസ്റ്റ്യാനോയെ ട്രോളി കൊണ്ട് മെസ്സിയുടെ സഹതാരവും അർജന്റൈൻ സൂപ്പർ താരവുമായ ലിയാൻഡ്രോ പരേഡസ് രംഗത്ത് വന്നിട്ടുണ്ട്.റൊണാൾഡോയെ പരിഹസിക്കുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.ഡയാരിയോ ഒലെയാണ് പരേഡസിന്റെ വാക്കുകളെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ അവാർഡുകൾ കാലഹരണപ്പെട്ടതാണെന്നും മൂല്യമില്ലാത്തതാണെന്നും പറയുന്നത് പെപെ ബാർബർ ഷോപ് കാലഹരണപ്പെട്ടതാണെന്നും മൂല്യമില്ലാത്തതാണെന്നും പറയുന്നത് പോലെയാണ്. കാരണം ക്രിസ്റ്റ്യാനോക്ക് എന്തെങ്കിലും ഒന്ന് ലഭിച്ചിട്ട് കുറെ വർഷങ്ങളായല്ലോ, ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അവാർഡുകൾ ഒന്നും ലഭിക്കാത്തതിലുള്ള അസൂയ കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. എന്നാൽ ബോഡി ഷേമിങ് കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉദാഹരണമാണ് അദ്ദേഹം പരിഹാസമായി കൊണ്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെ നടത്തിയ പല സ്റ്റേറ്റ്മെന്റുകളും ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാവുന്നുണ്ട്.