ഇല്ല.. ആ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിട്ടില്ലെന്ന് മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ ശക്തമായ ഒരു ഡിഫൻസ് തന്നെ അവകാശപ്പെടാൻ ഉണ്ടെങ്കിലും അവിടുത്തെ ഏറ്റവും വലിയ പോരായ്മയായി നിലകൊള്ളുന്നത് ലെഫ്റ്റ് ബാക്ക് പൊസിഷൻ തന്നെയാണ്.നവോച്ച സിംഗ്,സന്ദീപ് സിംഗ് എന്നിവരെയാണ് ആ പൊസിഷനിൽ ക്ലബ്ബിന് ആശ്രയിക്കാൻ കഴിയുക.വളരെയധികം പരിചയസമ്പത്തുള്ള ഒരു മികച്ച ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്സിന് നിലവിൽ ആവശ്യമുണ്ട്.
ഗോവൻ താരമായ ഐബൻ ബാ ഡോഹ്ലിങ്ങിന് വേണ്ടി തുടക്കം തൊട്ടേ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.പക്ഷേ ആ ശ്രമങ്ങളൊക്കെ വിഫലമാവുകയായിരുന്നു. അദ്ദേഹം ഗോവക്കൊപ്പം തുടരുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ആ ശ്രമങ്ങൾ ഉപേക്ഷിച്ചതായി കൊണ്ട് പലരും കണ്ടെത്തിയിരുന്നു. പക്ഷേ ഇപ്പോൾ ആശ്വാസകരമായ ഒരു കാര്യം മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Yes, as of now KBFC have not given up on its initial target. https://t.co/L46TcKZoaB
— Marcus Mergulhao (@MarcusMergulhao) July 16, 2023
ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്ന ഡൊമസ്റ്റിക് ഇനിഷ്യൽ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല.അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട് എന്നാണ് വാർത്തകൾ.ഐബന്റെ പേര് മാർക്കസ് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തെ തന്നെയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് എന്നാണ് സൂചനകൾ.
ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും ഐബൻ കളിക്കാറുണ്ട്. പക്ഷേ അദ്ദേഹത്തെ ഗോവ വിട്ടു നൽകുമോ എന്ന് കാര്യത്തിൽ മാത്രമാണ് സംശയമുള്ളത്. ഒരു മികച്ച ലെഫ്റ്റ് ബാക്ക് താരം ഉടനെ ടീമിലേക്ക് എത്തിയിട്ടില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ കാര്യം കഷ്ടത്തിലാവും.