ഇന്റർ മിയാമിക്ക് വേണ്ടി രണ്ടാമത്തെ മത്സരം കളിച്ച മെസ്സി ഇന്നും തിളങ്ങുകയായിരുന്നു.അറ്റ്ലാന്റക്കെതിരെ 4-0 എന്ന സ്കോറിനായിരുന്നു ഇന്റർ മിയാമി വിജയിച്ചിരുന്നത്.അതിൽ മൂന്നു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു മെസ്സി നേടിയിരുന്നത്.
ലയണൽ മെസ്സി ഈ മത്സരത്തിനിടെ നടത്തിയ സെലിബ്രേഷൻ ഞാൻ ഏവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോൾ നേടിയതിനുശേഷം ഇന്റർ മിയാമിയുടെ ഉടമസ്ഥനായ ഡേവിഡ് ബെക്കാമിനെ നോക്കിക്കൊണ്ടായിരുന്നു മെസ്സി സെലിബ്രേഷൻ നടത്തിയത്.ബെക്കാമിലേക്ക് കൈ നീട്ടി എന്തോ ഒന്ന് നൽകുന്നത് പോലെയുള്ള സെലിബ്രേഷനായിരുന്നു മെസ്സി നടത്തിയത്. അതെന്താണെന്ന് സോഷ്യൽ മീഡിയ കണ്ടു പിടിച്ചുകഴിഞ്ഞു.
Messi’s “hold my beer” celebration was dedicated for David Beckham.😭
— FCB Albiceleste (@FCBAlbiceleste) July 26, 2023
pic.twitter.com/stlX8cjGUQ
Hold My Beer സെലിബ്രേഷൻ ആണത്. ഇതൊരു പ്രയോഗമാണ്. മറ്റുള്ളവർക്ക് കഴിയാത്ത എന്തെങ്കിലും ഒരു കാര്യം ഞാൻ ശരിയാക്കിത്തരാം എന്ന് പറയുന്നതിനെയും അത് കാണിച്ചു നൽകുന്നതിനേയും സൂചിപ്പിക്കുന്ന ഒന്നാണ് Hold my Beer. അതായത് ബെക്കാമിനോട് ഇതെല്ലാം ഞാൻ ശരിയാക്കാം എന്ന രൂപത്തിലാണ് ആ സെലിബ്രേഷൻ ലിയോ മെസ്സി നടത്തിയത്.
Closer look at Messi’s celebration 🥶pic.twitter.com/zNylmX7WpR
— Messi Media (@LeoMessiMedia) July 26, 2023
രണ്ട് മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. മെസ്സിക്ക് ബുദ്ധിമുട്ടാവും എന്നായിരുന്നു പലരും പ്രവചിച്ചിരുന്നത്. ആ പ്രവചനങ്ങളെ കാറ്റിൽ പറത്താൻ മെസ്സിക്ക് തുടക്കത്തിൽ തന്നെ കഴിഞ്ഞു.