ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മയാമി കോച്ച്,മെസ്സിയുടെ ബോഡിഗാർഡ് അങ്ങനെയുള്ള ആളല്ല, പുറത്തുവരുന്നത് പച്ചക്കള്ളം.

ലയണൽ മെസ്സി വന്നതോടുകൂടിയാണ് അമേരിക്കൻ ഫുട്ബോളിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. പ്രത്യേകിച്ച് ഇന്റർ മയാമിയുടെ മത്സരങ്ങൾ കാണാൻ വേണ്ടി ആരാധകർ വളരെയധികം വർദ്ധിക്കുകയായിരുന്നു.സ്റ്റേഡിയത്തിലും അങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയുടെ സുരക്ഷ എപ്പോഴും ആശങ്കപ്പെടുത്തിയ ഒരു കാര്യമായിരുന്നു.

അതിന് ഇന്റർ മയാമി കണ്ടുപിടിച്ച ഒരു പരിഹാരമാർഗ്ഗമാണ് മെസ്സിക്ക് സ്വന്തമായി ഒരു ബോഡി ഗാർഡിനെ നിയമിക്കുക എന്നത്. അങ്ങനെ ക്ലബ്ബ് ലയണൽ മെസ്സിക്ക് മാത്രമായി ഒരു ബോഡിഗാർഡിനെ നിയമിച്ചു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ശ്രദ്ധ നേടി കഴിഞ്ഞു. തന്റെ ജീവൻ കൊടുത്തു കൊണ്ടും ലയണൽ മെസ്സിയെ സംരക്ഷിക്കാൻ യാസിൻ ചോക്കോ എന്ന ബോഡിഗാർഡ് തയ്യാറാണെന്ന് പിന്നീട് നമുക്ക് വ്യക്തമായി.

അതോടെ ഈ ബോഡിഗാർഡിന്റെ ഭൂതകാലം ചികയാൻ മാധ്യമങ്ങൾ ആരംഭിച്ചു.അങ്ങനെ മാധ്യമങ്ങൾ കണ്ടെത്തിയതാണ് യാസിൻ അമേരിക്കൻ മിലിട്ടറിയുടെ ഭാഗമായിരുന്നു എന്ന്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഒരുപാട് പ്രധാനപ്പെട്ട സൈനിക സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട് എന്നും.എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണ് എന്നുള്ള കാര്യം ഇന്റർ മയാമിയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ വെളിപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ് ഇതെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

സത്യം എന്തെന്നാൽ ഒരുപാട് ആളുകൾ അദ്ദേഹത്തെക്കുറിച്ച് പല കഥകളും ഉണ്ടാക്കി എഴുതുന്നുണ്ട്.ശരിക്കും അത് അദ്ദേഹത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്. അദ്ദേഹം ഒരിക്കലും യുണൈറ്റഡ് സ്റ്റേറ്റ്സിന് വേണ്ടി വർക്ക് ചെയ്തിട്ടില്ല. അമേരിക്കൻ മിലിട്ടറിയുടെ ഭാഗമായിട്ടില്ല.അമേരിക്കക്ക് വേണ്ടി യുദ്ധം ചെയ്തിട്ടുമില്ല.കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹത്തെക്കൊണ്ട് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ എല്ലാം പച്ചക്കള്ളമാണ്.അതെല്ലാം പച്ചക്കള്ളമാണ് എന്നത് മാധ്യമങ്ങൾക്ക് തന്നെ അറിയാം. ഒരുപാട് ആത്മാർത്ഥതയോടെ കൂടി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് മെസ്സിയുടെ ബോഡിഗാർഡ്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ ശല്യപ്പെടുത്തരുത്. അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗം കൂടിയാണ്,ഇന്റർ മയാമി കോച്ച് പറഞ്ഞു.

ഏറ്റവും ഒടുവിലത്തെ മത്സരത്തിനു ശേഷം പോലും ലയണൽ മെസ്സിയുടെ അടുത്തേക്ക് സെൽഫിക്ക് വേണ്ടി ഒരു കുട്ടി ഓടി എത്തിയിരുന്നു. എന്നാൽ ബോഡിഗാർഡ് ആ കുട്ടിയെ തടഞ്ഞിരുന്നു. പക്ഷേ പിന്നീട് സെൽഫി എടുക്കാൻ ആ കുട്ടിയെ അനുവദിക്കുകയായിരുന്നു.

inter miamiLionel MessiMessi Bodyguard
Comments (0)
Add Comment