മെസ്സിയുടെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നില്ല, ഏറ്റവും പുതിയ അപ്ഡേറ്റുകൾ നൽകി സ്കലോണി.
അടുത്ത വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീനയും ബൊളീവിയയും തമ്മിലാണ് മത്സരിക്കുക.ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.എതിരാളികൾക്ക് കളിക്കാൻ വളരെയധികം കടുപ്പമേറിയ ഒരു സ്റ്റേഡിയമാണ് അത്. എന്തെന്നാൽ സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന ഒരവസ്ഥയാണ് ലാ പാസിൽ ഉള്ളത്.
നിരന്തരം മത്സരങ്ങൾ കളിക്കുന്നതിനാൽ ലയണൽ മെസ്സിക്ക് മസിൽ ഫാറ്റിഗിന്റെ പ്രശ്നങ്ങളുണ്ട്.കഴിഞ്ഞ മത്സരത്തിൽ പിൻവലിക്കാൻ മെസ്സി തന്നെയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.ബൊളീവിയയിലേക്കുള്ള അർജന്റീന ടീമിനോടൊപ്പം ലയണൽ മെസ്സി സഞ്ചരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ സ്കലോണി ഉറപ്പു നൽകിയിട്ടില്ല.മെസ്സിയുടെ കാര്യത്തിലെ അനിശ്ചിതത്വം ഇതുവരെ നിന്നിട്ടില്ല.
മെസ്സി ബൊളീവിയയിലേക്ക് സഞ്ചരിക്കും. പക്ഷേ ഇന്ന് മെസ്സി ഡിഫറെന്റ് ആയി കൊണ്ടാണ് ട്രെയിനിങ് നടത്തിയത്.എന്നിരുന്നാലും മത്സരത്തിന് ഇനിയും രണ്ട് ദിവസങ്ങൾ ബാക്കിയുണ്ട്.മെസ്സി കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ നാളെയാണ് ഞങ്ങൾ തീരുമാനങ്ങൾ എടുക്കുക.ഇക്വഡോറിനെതിരെ കളിച്ച ടീമിനെ തന്നെ ഇറക്കാനാണ് പ്ലാൻ.ചിലപ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം, അർജന്റീന കോച്ച് പറഞ്ഞു.
ഇക്വഡോറിനെതിരെ ഒരു ഗോളിനാണ് അർജന്റീന വിജയിച്ചിരുന്നത്. ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ ആയിരുന്നു അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.ലാ പാസിലെ കണ്ടീഷനിൽ വിജയിക്കുക എന്നത് ഒരല്പം ദുഷ്കരമാണ്. ബ്രസീലിൽ വച്ച് നടന്ന മത്സരത്തിൽ 5-1 ന് ബ്രസീലിനോട് പരാജയപ്പെട്ടുകൊണ്ടാണ് ബൊളീവിയ വരുന്നത്.