ഒരമ്മ പെറ്റ മക്കളെ പോലെ,ഈ സീസണിലെ എല്ലാ കണക്കുകളിലും തുല്യത പാലിച്ച് മെസ്സിയും ക്രിസ്റ്റ്യാനോയും.
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ പ്രായത്തിലും മാസ്മരിക പ്രകടനമാണെന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രായം ഈ രണ്ടു താരങ്ങളെയും തളർത്തിയിട്ടില്ല. അമേരിക്കയിലാണ് മെസ്സി കളിക്കുന്നതെങ്കിൽ ക്രിസ്റ്റ്യാനോയുടെ അങ്കത്തട്ട് സൗദി അറേബ്യയിലാണ്.ഈ സീസണിൽ രണ്ടു താരങ്ങൾക്കും ഒരു കിടിലൻ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
അൽ നസ്രിന് അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നേടിക്കൊടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.ആ ടൂർണമെന്റിൽ 6 ഗോളുകളായിരുന്നു റൊണാൾഡോ നേടിയിരുന്നത്. ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ക്രിസ്റ്റ്യാനോ തന്നെയായിരുന്നു നേടിയിരുന്നത്.മെസ്സി തന്റെ ക്ലബായ ഇന്റർ മയാമിക്ക് ലീഗ്സ് കപ്പ് കിരീടം നേടി കൊടുത്തിരുന്നു.10 ഗോളുകളായിരുന്നു അദ്ദേഹം ടൂർണമെന്റിൽ നേടിയത്.
മാത്രമല്ല ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറും ടോപ് സ്കോററും ലയണൽ മെസ്സി തന്നെയായിരുന്നു. ലീഗ് മത്സരങ്ങളിലും രണ്ട് താരങ്ങളും മികവ് പുലർത്തുന്നുണ്ട്. ഇവിടെ സവിശേഷമായ ഒരു കാര്യം എന്തെന്നാൽ ഈ സീസണിൽ ഇതുവരെയുള്ള രണ്ട് താരങ്ങളുടെയും ക്ലബ്ബിനു വേണ്ടിയുള്ള പ്രകടനം ഒരുപോലെയാണ്. 11 മത്സരങ്ങളാണ് മെസ്സിയും റൊണാൾഡോയും ഈ സീസണിൽ തങ്ങളുടെ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്.
ഈ മത്സരങ്ങളിൽ നിന്നായി രണ്ട് താരങ്ങളും 10 ഗോളുകളാണ് നേടിയിട്ടുള്ളത്. മാത്രമല്ല രണ്ടുപേരും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.രണ്ടുപേർക്കും ഓരോ കിരീടങ്ങളും കിട്ടിയിട്ടുണ്ട്. എല്ലാ കണക്കുകളിലും ഇപ്പോൾ രണ്ട് താരങ്ങളും തുല്യമാണ്. ഈ സവിശേഷമായ മുഹൂർത്തം ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്.