ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നതിന് മുന്നേ അവർ കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും മയാമി വിജയിച്ചിരുന്നില്ല.ജൂൺ എട്ടാം തീയതി ഓപ്പൺ കപ്പിൽ നടന്ന മത്സരത്തിൽ അവർ ഒരു ഗോളിന് വിജയിച്ചിരുന്നു.അതിനുശേഷം ആറു മത്സരങ്ങൾ അവർ കളിച്ചു. മൂന്നു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ മൂന്നു മത്സരങ്ങളിൽ സമനില വഴങ്ങി.
അതിനുശേഷമാണ് ലയണൽ മെസ്സി അരങ്ങേറ്റം നടത്തുന്നത്. ഇരുപത്തിരണ്ടാം തീയതി ക്രൂസ് അസൂളിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായ ഇറങ്ങി മെസ്സി മയാമിയെ വിജയിപ്പിച്ചു.പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും മയാമി വിജയിച്ചപ്പോൾ മെസ്സിയുടെ കയ്യൊപ്പ് അവിടെയുണ്ടായിരുന്നു.ഇന്നിപ്പോൾ ലീഗ്സ് കപ്പിന്റെ ഫൈനലിലാണ് മയാമി ഉള്ളത്. അതായത് മെസ്സി കളിച്ച ആറുമത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചു.
ഈ ആറു മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് മറ്റാരുമല്ല,ലിയോ മെസ്സി തന്നെയാണ്. ഫിലാഡൽഫിയെക്കെതിരെ നടന്ന സെമി മത്സരത്തിലും മെസ്സി ഗോളടിച്ചു. ആറുമത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ,ഒരു അസിസ്റ്റ്. അതായത് അമേരിക്കയിൽ 10 ഗോൾ കോൺട്രിബ്യൂഷൻസ് ഇപ്പോൾതന്നെ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.
മെസ്സി മാജിക് തന്നെയാണ് ഇന്റർ മയാമിയെ മുന്നോട്ടു നയിക്കുന്നത്. ഒന്നിനും കൊള്ളാത്ത ഒരു ടീം ഇന്ന് ലീഗ്സ് കപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ നായകൻ മെസ്സി തന്നെയാണ്. കളിക്കളത്തിനകത്ത് എല്ലാ നിലയിലും മെസ്സി അവരെ സഹായിക്കുന്നു.അതിനേക്കാളുപരി മെസ്സിയുടെ സാന്നിധ്യം മാനസികമായി ഇവർക്ക് നൽകുന്ന ആവേശം ചെറുതൊന്നുമല്ല. എന്താണ് മെസ്സി മാജിക് എന്ന് വിവരിച്ചു നൽകാൻ ഇതിനേക്കാൾ വലിയ ഉദാഹരണം ഇനി ഇല്ല.