Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇത് മനുഷ്യനല്ലന്ന് ഉറപ്പാണ്,ലിയോ മെസ്സിയുടെ അവിശ്വസനീയ പാസിൽ അന്താളിച്ച് ഫുട്ബോൾ ലോകം.

19,618

ഇന്റർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.അദ്ദേഹത്തിന് റസ്റ്റ് നൽകുകയായിരുന്നു. മെസ്സിയുടെ അഭാവത്തിലും ആദ്യപകുതിയിൽ ഇന്റർ മയാമി ഒരു ഗോൾ നേടിയിരുന്നു.ഡിയഗോ ഗോമസായിരുന്നു ആ ഗോളിന്റെ ഉടമ.

സെക്കൻഡ് ഹാഫ് തുടങ്ങി 15 മിനിറ്റ് കഴിഞ്ഞിട്ട് ലയണൽ മെസ്സി വന്നു. വന്നതിനുശേഷം മനോഹരമായ ഒരുപാട് നീക്കങ്ങൾ മെസ്സി നടത്തി. തുടർന്ന് 89ആം മിനിട്ടിലാണ് ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്.ആ ഗോളിനേക്കാൾ മനോഹരമായ ലയണൽ മെസ്സിയുടെ നീക്കം തന്നെയാണ്. ആ ഗോളിന് തൊട്ടുമുൻപ് സഹതാരമായ ക്രമാഷിക്ക് ലയണൽ മെസ്സി ഒരു പാസ് നൽകുന്നുണ്ട്. ആ അവിശ്വസനീയ പാസിൽ അന്താളിച്ചു നിൽക്കുകയാണ് ഫുട്ബോൾ ലോകം.

ബോക്സിന് അകത്ത് തനിക്ക് ലഭിച്ച പന്ത് ലയണൽ മെസ്സി തന്റെ വരുതിയിൽ നിർത്തുന്നു. തുടർന്ന് തന്നിലേക്ക് വന്ന ഡിഫൻഡർമാരെ വെട്ടിയൊഴിയുകയാണ് മെസ്സി ചെയ്യുന്നത്. വളരെ ചെറിയ ഗ്യാപ്പിലൂടെ ലയണൽ ആ പാസ് ഞൊടിയിടയിൽ ക്രമാഷിയിലേക്ക് നൽകുന്നു. ഒരൊറ്റയടിക്ക് അഞ്ചോ ആറോ ഡിഫൻഡർമാരാണ് നിഷ്പ്രഭരായത്. ലയണൽ മെസ്സിക്ക് മാത്രം സാധ്യമാകുന്ന ഒരു പാസ് ആണ് നാം അവിടെ കണ്ടത്.

ആ പാസ് നൽകിയ ഉടനെ ലയണൽ മെസ്സി ഓടി കയറുകയാണ് ചെയ്യുന്നത്.സഹതാരം കൃത്യമായ ഒരു ക്രോസ് നൽകുന്നു.മെസ്സി അത് ഫിനിഷ് ചെയ്യുന്നു, ഗോൾ ആയി മാറുന്നു.മെസ്സിയുടെ ആ അത്ഭുതകരമായ പാസ് തന്നെയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.മെസ്സി മനുഷ്യനല്ല,അന്യഗ്രഹ ജീവിയാണ് എന്നാണ് പലരും ഉറപ്പിച്ചു പറയുന്നത്.