ഹിമാലയത്തിലെ ബുദ്ധസന്ന്യാസികൾ പോലും മെസ്സിയെക്കുറിച്ച് സംസാരിക്കുന്നു, ലോകത്തിന്റെ മുക്കിലും മൂലയിലും മെസ്സിക്ക് ആരാധകരുണ്ടെന്ന് CNN ജേണലിസ്റ്റ്.

അർജന്റീനയുടെ ക്യാപ്റ്റനായ മെസ്സി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇന്റർ മിയാമി എന്ന എംഎൽഎസ് ക്ലബ്ബിനു വേണ്ടിയാണ് ലയണൽ മെസ്സി ഇനി മുതൽ കളിക്കുക.ഫുട്ബോളിനെ അധികം വേരോട്ടമില്ലാത്ത രാജ്യമാണ് അമേരിക്ക. പക്ഷേ മെസ്സി വരുന്നതോടുകൂടി അതിനു മാറ്റം ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ലയണൽ മെസ്സിയുടെ സ്വാധീനം, അത് ലോകത്ത് വളരെ വലുതാണ്. പ്രമുഖ മീഡിയയായ CNNന്റെ ജേണലിസ്റ്റായ ആൻഡ്രസ് ഒപ്പൻഹെയ്മേര തനിക്ക് ഉണ്ടായ അനുഭവം ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് ഹിമാലയത്തിലെ ബുദ്ധസന്യാസികൾക്ക് പോലും ലിയോ മെസ്സിയെ കുറിച്ച് അറിയാമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

USA യിൽ മെസ്സി ഫുട്ബോളിനെ പ്രമോട്ട് ചെയ്യും.കാരണം മെസ്സി അതുല്യനാണ്. മെസ്സി ജീനിയസാണ്. ഹിമാലയൻ മലനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഭൂട്ടാൻ. ഞാൻ അവിടെ സന്ദർശിച്ചിരുന്നു.അവിടെയുള്ള എല്ലാവർക്കും മെസ്സി അറിയാം. അവർ മെസ്സിയെ കുറിച്ച് സംസാരിക്കുന്നു. അവിടുത്തെ ബുദ്ധസന്യാസികൾക്ക് പോലും മെസ്സിയെ അറിയാം,ഒപ്പൻഹെയ്മേറ പറഞ്ഞു.

ലോകത്തിന്റെ മുക്കിലും മൂലയിലും ലിയോ മെസ്സിക്ക് ഫാൻസ് ഉണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ. മെസ്സി എന്ന താരത്തിന്റെ ഇമ്പാക്ട് വളരെ വലുതാണ്.

Argentinainter miamiLionel Messi
Comments (0)
Add Comment