ഒപ്പം കളിക്കുന്നവരുടെ മൂല്യം പോലും ഉയരും,ലയണൽ മെസ്സി അമ്പരപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞ് എതിർ തട്ടകത്തിലെ പരിശീലകൻ.

ലിയോ മെസ്സി ഇന്റർ മയാമിയിൽ എത്തിയതിനു ശേഷം അത്ഭുതകരമായ മാറ്റങ്ങളാണ് അവിടെ സംഭവിച്ചിട്ടുള്ളത്. തകർന്ന് തരിപ്പണമായ മയാമി പുനർജനിക്കുകയായിരുന്നു. മെസ്സി കളിച്ച ഒരു മത്സരത്തിൽ പോലും അവർ പരാജയപ്പെട്ടിരുന്നില്ല.മെസ്സി വന്നതിനുശേഷം നടത്തിയ അപരാജിത കുതിപ്പ് കഴിഞ്ഞ മത്സരത്തിലാണ് അവസാനിച്ചത്.

അതും ലയണൽ മെസ്സിയുടെ അഭാവത്തിൽ.എന്നാൽ മെസ്സി തിരിച്ചെത്തുകയാണ്. ട്രെയിനിങ് മെസ്സി നടത്തുന്നുണ്ട്.ടോറോന്റോക്കെതിരെ നടക്കുന്ന മത്സരത്തിൽ ലിയോ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി ബൂട്ടണിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് അത്യാവശ്യവുമാണ്. എന്തെന്നാൽ പ്ലേ ഓഫിലേക്ക് കടക്കണമെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളിലും മയാമിക്ക് വിജയിക്കേണ്ടതുണ്ട്.

ലയണൽ മെസ്സിയെ നേരിടുന്നതിനെക്കുറിച്ച് ടോറോന്റോ എഫ്‌സിയുടെ താൽക്കാലിക പരിശീലകനായ ടെറി ഡൻഫീൽഡ് അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മെസ്സിയെ കാണാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നാണ് കോച്ച് പറഞ്ഞത്. മെസ്സി മയാമിയിലും അമേരിക്കയിലും ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും ഇദ്ദേഹം വാചാലനായിട്ടുണ്ട്.

മെസ്സിയെ കാണാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ.ലയണൽ മെസ്സി ഇവിടേക്ക് എത്തിയതിനുശേഷം ചെയ്ത കാര്യങ്ങൾ അമ്പരപ്പിക്കുന്നതാണ്. അത് വ്യക്തിഗത ലെവലിൽ മാത്രമല്ല. അദ്ദേഹത്തിന്റെ ഒപ്പം കളിക്കുന്നവരുടെ മൂല്യം പോലും ഉയർന്നു.ടീമിന്റെ മൂല്യം ഉയർന്നു, ലീഗിന്റെ മൂല്യം ഉയർന്നു.ഇതൊക്കെയാണ് മെസ്സി സൃഷ്ടിച്ച മാറ്റങ്ങൾ,ടോറോന്റോ പരിശീലകൻ പറഞ്ഞു.

മെസ്സി ആകെ 11 മത്സരങ്ങളാണ് മയാമിയിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 16 ഗോൾ കോൺട്രിബ്യൂഷൻസ് മെസ്സി നേടിയിട്ടുണ്ട്.ടോറോന്റോക്കെതിരെ മെസ്സിയുടെ മികവിൽ തന്നെയാണ് ഇന്റർ മയാമി പ്രതീക്ഷകൾ അർപ്പിക്കുന്നത്.

inter miamiLionel MessiMLS
Comments (0)
Add Comment