മെസ്സിക്ക് ഇതൊക്കെയെന്ത്? ഇങ്ങനെയൊരു ഇമ്പാക്ട് ഞാനിതുവരെ കണ്ടിട്ടില്ല : പരിശീലകൻ പോലും അത്ഭുതം പ്രകടിപ്പിക്കുന്നു.
ലയണൽ മെസ്സിയുടെ ഇമ്പാക്ട് അതിഭീകരമാണ്.ഏറ്റവും താഴെക്കിടയിൽ ഉണ്ടായിരുന്ന ഒരു ടീമിന് മെസ്സി വന്നതോടുകൂടി സംഭവിച്ച വളർച്ച അത്ഭുതകരമാണ്. ലയണൽ മെസ്സി അരങ്ങേറ്റം നടത്തിയതിനുശേഷം എല്ലാ മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചിട്ടുണ്ട്. മെസ്സി 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലയണൽ മെസ്സി തന്നെയാണ് ഇന്റർ മയാമിയിൽ മാറ്റം കൊണ്ടുവന്നിട്ടുള്ളത്.
മയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ പോലും അത് സമ്മതിക്കുന്നു.മെസ്സി ഉണ്ടാക്കിയത് പോലെയുള്ള ഒരു ഇമ്പാക്ട് താൻ ഇതുവരെ കണ്ടിട്ടില്ല എന്നാണ് മാർട്ടിനോ പറഞ്ഞത്. ലയണൽ മെസ്സിയുടെ ആ പാസ് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും കാരണം മെസ്സിക്ക് അതൊക്കെ ചെയ്യാൻ സാധിക്കുമെന്നും ഈ കോച്ച് പറഞ്ഞിട്ടുണ്ട്. പ്രസ് കോൺഫറൻസിലാണ് പറഞ്ഞത്.
എംഎൽഎസിലേക്ക് വന്ന ഒരുപാട് മികച്ച താരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ലയണൽ മെസ്സി ഉണ്ടാക്കിയത് പോലെയുള്ള ഒരു ഇമ്പാക്ട് ഇതുവരെ ആരും തന്നെ ഉണ്ടാക്കിയിട്ടില്ല.എല്ലാത്തിനേയും അദ്ദേഹം മറികടക്കുന്നു.അടുത്ത രണ്ടു മത്സരങ്ങൾ മെസ്സി കളിക്കും.മെസ്സിയുടെ ഗോളും പാസും എന്നെ അത്ഭുതപ്പെടുത്തിയില്ല. അത്തരത്തിലുള്ള ഒരു പാസ് നൽകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്.പക്ഷേ മെസ്സി അത് ചെയ്തു.ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന ഏക വ്യക്തിയാണ് മെസ്സി,മാർട്ടിനോ പറഞ്ഞു.
ലയണൽ മെസ്സിയുടെ മികവ് അർജന്റീനയുടെ അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ ഗുണകരമാകും.രണ്ടു മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.ഇതേ സമയത്ത് തന്നെ ഇന്റർ മയാമിയുടെ മത്സരങ്ങളും നടക്കുന്നതിനാൽ ആ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും.