തുടർച്ചയായ അഞ്ചു മത്സരങ്ങളിലും ഗോൾ, അമ്പരപ്പിക്കുന്ന ലിയോ മെസ്സി മാജിക്.
ഒരാൾക്ക് ഇത്രയധികം മായാജാലം സൃഷ്ടിക്കാൻ കഴിയുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ആലോചിക്കുന്ന കാര്യം. ലിയോ മെസ്സി കളിക്കാൻ തുടങ്ങിയത് മുതൽ ഇന്റർ മിയാമിക്ക് ഉണ്ടായ മാറ്റം അത് അത്ഭുതകരമാണ്. മെസ്സി കളിക്കുന്നതിനു മുന്നേ തുടർച്ചയായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.ലീഗിലെ കാര്യമെടുത്താൽ അവസാനത്തെ 11 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിച്ചിരുന്നില്ല.
അത്രയേറെ പരിതാപകരമായ ഒരു ടീം വലിയ മാർജിനിലാണ് ഇപ്പോൾ വിജയിച്ചു കൊണ്ടിരിക്കുന്നത്. തുടർച്ചയായി അഞ്ച് മത്സരങ്ങൾ ഇന്റർ മിയാമി വിജയിച്ചു കഴിഞ്ഞു.കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് ഇന്റർ മിയാമി നേടിയത് 15 ഗോളുകളാണ്. എന്ത് മായാജാലമാണ് മെസ്സി പ്രവർത്തിച്ചത് എന്നത് പലർക്കും ഇപ്പോൾ പിടി കിട്ടുന്നില്ല.
هدف الملك من زاوية اخرى pic.twitter.com/9uGUfWsiGN
— Messi Xtra (@M30Xtra) August 12, 2023
5 മത്സരങ്ങളാണ് ഇന്റർമയാമിക്ക് വേണ്ടി മെസ്സി കളിച്ചത്. അഞ്ചിലും മെസ്സി ഗോൾ നേടി. ആകെ നേടിയത് എട്ടു ഗോളുകളും ഒരു അസിസ്റ്റും.ആ മാജിക് എന്തെന്ന് തേടി പോകേണ്ട കാര്യമില്ല.മാജിക്കിന്റെ പേര് ലിയോ മെസ്സി എന്ന് തന്നെയാണ്. മെസ്സിയുടെ വരവുകൊണ്ട് മാത്രമാണ് ഇന്റർ മിയാമിക്ക് ഈയൊരു ഉയർത്തെഴുന്നേൽപ്പ് സാധ്യമായിട്ടുള്ളത്.ലോകത്തെ ഏറ്റവും മികച്ച താരത്തിന്റെ സാന്നിധ്യം അവർക്ക് നൽകിയ കോൺഫിഡൻസ്, അത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
ലീഗ്സ് കപ്പിൽ സെമി ഫൈനലിൽ ഇപ്പോൾ ഇന്റർ മയാമി എത്തിക്കഴിഞ്ഞു.ഒരു സാധ്യതയും ഇല്ലാതിരുന്ന, അമേരിക്കൻ ലീഗിൽ ഏറ്റവും താഴെക്കിടയിൽ കിടക്കുന്ന ഒരു ടീമാണ് ഇപ്പോൾ സെമിയിൽ എത്തിയിരിക്കുന്നത്. അതിന് കാരണക്കാരൻ മെസ്സിയാണ്.