ഇന്റർ മയാമിയുടെ വരാനിരിക്കുന്ന 3 മത്സരങ്ങളിൽ ലയണൽ മെസ്സി ഉണ്ടാവില്ല.

ലയണൽ മെസ്സി വന്നതുകൊണ്ട് ഇന്റർ മയാമിക്ക് സംഭവിച്ച മാറ്റം ചെറുതൊന്നുമല്ല. തോറ്റ് തരിപ്പണമായിരുന്ന ഒരു ടീം ഇന്ന് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.മെസ്സി വരുന്നതിനു മുൻപേ അവസാനമായി ലീഗിൽ കളിച്ച പതിനൊന്നു മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്റർ മയാമി വിജയിച്ചിരുന്നില്ല. മെസ്സി വരുന്നതിനു മുൻപേ എല്ലാ കോമ്പറ്റീഷനിലുമായി അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും മയാമി വിജയിച്ചിരുന്നില്ല.

പക്ഷേ മെസ്സി വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.മെസ്സി കളിച്ച ഒൻപതു മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചു എന്നത് മാത്രമല്ല ഒരു കിരീടവും നേടി.ഒരു ഫൈനലിലും എത്തിയിട്ടുണ്ട്.MLS ൽ 3 പോയിന്റ് നേടി. ഇങ്ങനെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഇന്റർ മയാമിക്ക് തിരിച്ചടിയേൽപ്പിക്കുന്ന ഒരു കാര്യം ഇവിടെ സംഭവിച്ചിട്ടുണ്ട്. എന്തെന്നാൽ ലയണൽ മെസ്സിക്ക് ഇന്റർ മയാമിയുടെ അടുത്ത രണ്ടോ മൂന്നോ മത്സരങ്ങൾ നഷ്ടമാകും.

അതിന്റെ കാരണം മറ്റൊന്നുമല്ല,ഇന്റർനാഷണൽ ബ്രേക്ക് തന്നെയാണ്. അർജന്റീനയുടെ മത്സരങ്ങൾ നടക്കുന്ന സമയത്ത് MLS ൽ ഇന്റർ മയാമിക്കും മത്സരങ്ങൾ ഉണ്ട്. അമേരിക്കൻ ലീഗ് കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇന്റർനാഷണൽ ബ്രേക്കിനിടയിലും അമേരിക്കയിൽ ലീഗ് മത്സരങ്ങൾ നടക്കുന്നത്.ഓഗസ്റ്റ് 31,സെപ്റ്റംബർ 4 എന്നീ തീയതികളിലാണ് ഇന്റർമയാമി അടുത്ത മത്സരങ്ങൾ കളിക്കുക. ഈ മത്സരങ്ങളിൽ മെസ്സി ഉണ്ടായേക്കും.അതിനുശേഷം സെപ്റ്റംബർ 10,17 തീയതികളിൽ മയാമി കളിക്കുന്നുണ്ട്.ആ രണ്ട് മത്സരങ്ങളിലും മെസ്സി ഉണ്ടാവില്ല.സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി നടക്കുന്ന മത്സരത്തിൽ മെസ്സി ഉണ്ടാകുമോ എന്നുള്ളതും സംശയമാണ്.

വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങളാണ് അർജന്റീന ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുന്നത്. സെപ്റ്റംബർ എട്ടാം തീയതി നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ബോളിവിയയെ നേരിടും. ഈ മത്സരങ്ങളിൽ മെസ്സി കളിക്കും. ഇനി ഒരുപക്ഷേ സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി നടക്കുന്ന മയാമിയുടെ മത്സരത്തിൽ മെസ്സി ഉണ്ടായേക്കാം. എന്നാൽ സെപ്റ്റംബർ നാലാം തീയതിയിലെ മത്സരം ചിലപ്പോൾ നഷ്ടമായേക്കാം.ഏതായാലും രണ്ടു മത്സരങ്ങൾ മെസ്സിക്ക് ഇന്റർ മയാമിയിൽ നഷ്ടമാകും എന്ന് ഉറപ്പാണ്.

inter miamiLionel MessiMLS
Comments (0)
Add Comment