ലയണൽ മെസ്സി പറയുന്നു,ബാലൺഡി’ഓർ പുരസ്കാരം കരീം ബെൻസിമ അർഹിച്ചത്.

ഈ വർഷത്തെ ബാലൺഡി’ഓർ അവാർഡ് ജേതാവ് ആരാണ് എന്നറിയാൻ ഇനി കേവലം ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന ഒക്ടോബർ 30-ആം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ ജേതാവിനെ പ്രഖ്യാപിക്കുക.ലയണൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ.ഏർലിംഗ് ഹാലന്റാണ് മെസ്സിയുടെ പ്രധാന എതിരാളി.

നിലവിലെ ബാലൺഡി’ഓർ ജേതാവ് ഫ്രഞ്ച് സൂപ്പർ താരമായിരുന്ന കരീം ബെൻസിമയാണ്. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ ഒരുപാട് നേട്ടങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.ഗോളടിയുടെ കാര്യത്തിൽ വലിയ മികവ് അദ്ദേഹം പുലർത്തിയിരുന്നു.റയൽ മാഡ്രിഡിലെ മികവിന്റെ ഫലമായി കൊണ്ടായിരുന്നു അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. റോബർട്ട് ലെവന്റോസ്ക്കിയെ മറികടന്നു കൊണ്ടായിരുന്നു പുരസ്കാരം നേടിയത്. തുടർന്ന് കഴിഞ്ഞ സമ്മറിൽ അദ്ദേഹം റയൽ വിടുകയും ചെയ്തു.

കഴിഞ്ഞ സീസണിലെ ബാലൺഡി’ഓർ പുരസ്കാരത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ലയണൽ മെസ്സി ഈയിടെ പറഞ്ഞിട്ടുണ്ട്.ലെ എക്കുപ്പ് എന്ന ഫ്രഞ്ച് മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അർഹിച്ച ബാലൺഡി’ഓർ പുരസ്കാരമാണ് ബെൻസിമ നേടിയത് എന്നാണ് മെസ്സി പറഞ്ഞിരുന്നത്.ലെ എക്കുപ്പിന് കീഴിലുള്ളതാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ.ബാലൺഡി’ഓർ ഗാല അടുത്തിരിക്കയാണ് അവർ മെസ്സിയുടെ വാക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അർഹിച്ച ബാലൺഡി’ഓർ പുരസ്കാരം തന്നെയാണ് കരിം ബെൻസിമ നേടിയത് എന്നാണ് ഞാൻ കരുതുന്നത്. കാരണം അദ്ദേഹത്തിന് ഗ്രേറ്റ് ആയിട്ടുള്ള ഒരു വർഷമായിരുന്നു കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. കരിയറിൽ ഉടനീളം അദ്ദേഹം അങ്ങനെ തന്നെയാണ് തുടർന്നു പോന്നിട്ടുള്ളത്. വളരെ മികച്ച ഒരു താരമാണ് ബെൻസിമ.അദ്ദേഹത്തിന് ഈ ബഹുമതി ലഭിച്ചു എന്നുള്ളത് അദ്ദേഹത്തിന് ഫുട്ബോളിനും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, മെസ്സി ബെൻസിമയെ കുറിച്ച് പറഞ്ഞു.

ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം നേടുകയാണെങ്കിൽ തന്റെ റെക്കോർഡ് പുതുക്കാൻ ലയണൽ മെസ്സിക്ക് സാധിക്കും. എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് ലയണൽ മെസ്സി ലക്ഷ്യം വെക്കുന്നത്.7 തവണ ഈ അവാർഡ് നേടിയിട്ടുള്ള മെസ്സി തന്നെയാണ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം.

ArgentinafranceKarim BenzemaLionel Messi
Comments (0)
Add Comment