ഹാലന്റിനെ തോൽപ്പിച്ചുകൊണ്ട് അവാർഡ് നേടി,എന്നാൽ ഹാലന്റിനെ കുറിച്ച് മെസ്സി പറഞ്ഞത് കേൾക്കൂ.
ലോകത്തിലെ ഏറ്റവും മികച്ച താരമായി ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ബാലൺഡി’ഓർ അവാർഡാണ് മെസ്സി ഒരിക്കൽ കൂടി സ്വന്തമാക്കിയിട്ടുള്ളത്. ആകെ 8 ബാലൺഡി’ഓർ പുരസ്കാരങ്ങൾ മെസ്സി ഇപ്പോൾ തന്റെ ഷെൽഫിൽ എത്തിച്ചു കഴിഞ്ഞു. ലോക ചരിത്രത്തിൽ തന്നെ ആർക്കും നേടാൻ കഴിയാത്ത ഒരു നേട്ടമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
മെസ്സിക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത് ഏർലിംഗ് ഹാലന്റായിരുന്നു.കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഇദ്ദേഹമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 3 കിരീടങ്ങൾ ഇദ്ദേഹം നേടിയിരുന്നു. അതുകൊണ്ടുതന്നെ പലരും ഈ താരത്തിന് സാധ്യതകൾ കൽപ്പിച്ചിരുന്നു.എന്നാൽ മെസ്സി അദ്ദേഹത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്തു.
പക്ഷേ മെസ്സി അദ്ദേഹത്തെ നിരാശപ്പെടുത്തിയിട്ടില്ല. ആ വേദിയിൽ വെച്ച് ഹാലന്റിന് പ്രചോദനമേകുന്ന വാക്കുകൾ തന്നെയാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്. അധികം വൈകാതെ തന്നെ ഈ അവാർഡ് നേടാൻ ഹാലന്റിന് കഴിയുമെന്ന് മെസ്സി പ്രത്യാശ പ്രകടിപ്പിച്ചു. താൻ അർഹിച്ചത് പോലെ തന്നെ ഈ അവാർഡ് ഹാലന്റ് കൂടി അർഹിക്കുന്നതാണെന്നും മെസ്സി കൂട്ടിച്ചേർത്തു.
« I want to thanks my club, my family… to help me to be who I am »
— Ballon d'Or #ballondor (@ballondor) October 30, 2023
💬 Erling Haaland from @mancity winner of the Gerd Muller Award #trophéeGerdMuller #ballondor pic.twitter.com/PIgAKVkThQ
ഞാൻ നേരത്തെ പറഞ്ഞതുപോലെ ഈ അവാർഡ് ഹാലന്റ് കൂടി വളരെയധികം അർഹിക്കുന്നുണ്ട്.കാരണം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും അദ്ദേഹം നേടിയിട്ടുണ്ട്.മാത്രമല്ല എല്ലാത്തിലും ടോപ്പ് സ്കോറർ ആവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് ഈ അവാർഡ് നിങ്ങളുടേത് കൂടി ആവേണ്ടതായിരുന്നു. പക്ഷേ വരുന്ന വർഷങ്ങളിൽ നിങ്ങൾ ഇത് നേടും എന്നുള്ളത് എനിക്കുറപ്പുണ്ട്,ഇതാണ് ലയണൽ മെസ്സി തന്നെ എതിരാളിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
What a season it was for Erling Haaland:
— ESPN FC (@ESPNFC) October 30, 2023
✓ Premier League
✓ Champions League
✓ FA Cup
✓ Super Cup
✓ 56 goals in 57 games
His Ballon d'Or will come 🏆 pic.twitter.com/A24ANZY5P2
ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗെർഡ് മുള്ളർ ട്രോഫി സ്വന്തമാക്കാൻ ഹാലന്റിന് സാധിച്ചിരുന്നു.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനമാണ് മെസ്സിക്ക് ഹാലന്റിനെക്കാൾ മുൻതൂക്കം നൽകിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്.