കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയും അവരുടെ ക്യാപ്റ്റനായ ലയണൽ മെസ്സിയുമുള്ളത്. ഇതിന്റെ ഭാഗമായി കൊണ്ട് നിരവധി ഇന്റർവ്യൂകൾ മെസ്സി മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്.ESPN അർജന്റീനക്ക് മെസ്സി ഒരു ഇന്റർവ്യൂ നൽകിയിരുന്നു.തന്റെ കരിയറിനെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചിരുന്നു. കരിയർ അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്നും ഇന്റർ മയാമിയാണ് തന്റെ അവസാനത്തെ ക്ലബ്ബ് എന്നും മെസ്സി പറഞ്ഞിരുന്നു.
ഇനി ഫുട്ബോൾ തനിക്ക് ഒന്നും തെളിയിക്കാനില്ല എന്ന കാര്യവും ലയണൽ മെസ്സി പറഞ്ഞിട്ടുണ്ട്. അതായത് നിങ്ങൾക്ക് നേടാൻ കഴിയുന്നതെല്ലാം ഞാൻ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു എന്നാണ് മെസ്സി അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്. റെക്കോർഡുകൾക്ക് പ്രാധാന്യം നൽകുന്ന ഒരു താരമല്ല താനെന്നും മെസ്സി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞാൻ റെക്കോർഡുകൾക്ക് പ്രാധാന്യം നൽകുന്ന ഒരു താരമല്ല.ആറ് വേൾഡ് കപ്പുകൾ കളിച്ചു എന്ന് പറയാൻ വേണ്ടി മാത്രം ആറാമത്തെ വേൾഡ് കപ്പിൽ പങ്കെടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ബാഴ്സലോണ എന്ന ക്ലബ്ബിനോടൊപ്പം എല്ലാ ക്ലബ്ബ് ട്രോഫികളും സ്വന്തമാക്കിയ താരമാണ് ഞാൻ.എല്ലാ വ്യക്തിഗത അവാർഡുകളും ഞാൻ സ്വന്തമാക്കിയിട്ടുണ്ട്.ഏറ്റവും ഒടുവിൽ കോപ്പ അമേരിക്ക കിരീടവും വേൾഡ് കപ്പ് കിരീടവും സ്വന്തമാക്കാൻ എനിക്ക് കഴിഞ്ഞു.നിങ്ങൾക്ക് ഫുട്ബോളിൽ നേടാൻ കഴിയാവുന്ന എല്ലാം ഞാൻ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു,ഇതാണ് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്. തനിക്ക് ഇനി ഒന്നും തന്നെ തെളിയിക്കാനില്ല എന്നാണ് മെസ്സി ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
എന്നിരുന്നാലും ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം മെസ്സി ലക്ഷ്യം വെക്കുന്നുണ്ട്. മാത്രമല്ല അടുത്ത തവണ അമേരിക്കയിൽ വച്ചുകൊണ്ട് നടക്കുന്ന വേൾഡ് കപ്പിൽ പങ്കെടുക്കാൻ തന്നെയാണ് ലയണൽ മെസ്സിയുടെ പ്ലാനുകൾ. മെസ്സി ഉണ്ടെങ്കിൽ അത് വേൾഡ് കപ്പിന്റെ ആകർഷണം വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ പങ്കെടുപ്പിക്കാനുള്ള പരമാവധി ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടായേക്കും.