പിഎസ്ജിക്ക് മെസ്സിയെ അങ്ങനെയങ്ങ് കൈവിടാനാവില്ല,ക്ലബ്ബിന്റെ സ്റ്റോറുകളിൽ വിൽപ്പന തകൃതി.

ലയണൽ മെസ്സി ഫ്രഞ്ച് തലസ്ഥാനത്തെ ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ട് കഴിഞ്ഞു. ബാഴ്സയിലേക്ക് തിരിച്ചുപോകുമെന്ന് അഭ്യൂഹങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും മെസ്സി പോയത് അമേരിക്കയിലേക്കാണ്. ഇന്റർ മിയാമിക്ക് വേണ്ടിയാവട്ടെ മെസ്സി അത്യുഗ്രൻ പ്രകടനമാണ് നടത്തുന്നത്.

ലയണൽ മെസ്സി പിഎസ്ജി വിട്ടെങ്കിലും മെസ്സിയുടെ സാന്നിധ്യം ഇപ്പോഴും ക്ലബ്ബിനകത്ത് ഉണ്ട്. അതായത് ലയണൽ മെസ്സിയുടെ ജേഴ്സി പിഎസ്ജി ഇപ്പോഴും അവരുടെ ഒഫീഷ്യൽ സ്റ്റോറുകളിൽ വിൽക്കുന്നുണ്ട്. താരത്തിന്റെ മുപ്പതാം നമ്പർ ജേഴ്സി ഇപ്പോഴും പിഎസ്ജിയുടെ സ്റ്റോറുകളിൽ ലഭ്യമാണ്. അതിന്റെ തെളിവുകൾ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.ഇപ്പോഴും പിഎസ്ജിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ജേഴ്സികളിൽ ഒന്ന് ലയണൽ മെസ്സിയുടെ തന്നെയാണ്.

സാധാരണ രീതിയിൽ ഏതെങ്കിലും ഒരു താരം ക്ലബ്ബ് വിട്ടു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ജേഴ്സി ക്ലബ്ബ് ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാറാണ് പതിവ്. എന്നാൽ മെസ്സിയുടെ കാര്യത്തിൽ അത് സംഭവിച്ചിട്ടില്ല എന്നാണ് കണ്ടെത്തൽ. പക്ഷേ മെസ്സിയുടെ ജേഴ്സിയുടെ പ്രൊഡക്ഷൻ ക്ലബ്ബ് അവസാനിപ്പിച്ച് കാണണം. ഏതായാലും മെസ്സിയുടെ പിഎസ്ജി ജേഴ്സിക്ക് ഇപ്പോഴും പാരീസിൽ ആവശ്യക്കാരുണ്ട് എന്ന് തന്നെയാണ് തെളിയുന്നത്.

ലിയോ മെസ്സിയുടെ ഇന്റർ മിയാമി ജേഴ്സിയാവട്ടെ ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ സ്പോർട്സ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ജഴ്സി എന്ന റെക്കോർഡ് ആണ് മെസ്സിയുടെ ജഴ്സി സ്വന്തമാക്കിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുണൈറ്റഡ് ജേഴ്സിയുടെ റെക്കോർഡ് ആണ് അദ്ദേഹം തകർത്തത്.

Lionel MessiPSG
Comments (0)
Add Comment