പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ,ക്രിസ്റ്റ്യാനോക്ക് ഇനി വിശ്രമിക്കാം,മെസ്സി തന്നെ താരം.
ഡെല്ലാസ് എഫ്സിക്കെതിരെ ലീഗ്സ് കപ്പിൽ നടന്ന ഇന്റർ മിയാമിയുടെ പ്രീ ക്വാർട്ടർ മത്സരം വളരെയധികം ആവേശഭരിതമായിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരം 4-4 എന്ന സ്കോറിലാണ് അവസാനിച്ചത്. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെല്ലാസിനെ തോൽപ്പിച്ചുകൊണ്ട് ഇന്റർ മിയാമി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.ഷാർലെറ്റ് എഫ്സിയാണ് ഇനി അവരുടെ എതിരാളികൾ.
രണ്ട് ഗോളുകളാണ് ലയണൽ മെസ്സി നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആൽബയുടെ അസിസ്റ്റിൽ നിന്ന് മെസ്സിയുടെ ഗോൾ പിറന്നു. പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ അതിസുന്ദരമായ ഒരു ഫ്രീകിക്ക് ഗോളും മെസ്സി നേടി. പെനാൽറ്റി ഷൂട്ടൗട്ടിൽ പെനാൽറ്റിയും ഗോളാക്കി മാറ്റിക്കൊണ്ട് മെസ്സി തന്റെ കടമ നന്നായി നിർവഹിച്ചു. ഇതിന് പിന്നാലെ ഒരു റെക്കോർഡ് മെസ്സി നേടി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്നു. 222 മത്സരങ്ങളിൽ നിന്ന് 140 ഗോളുകളായിരുന്നു റൊണാൾഡോ നേടിയിരുന്നത്. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മെസ്സി ഇപ്പോൾ ഈ രണ്ടു ഗോളുകൾ നേടിയതോടുകൂടി റൊണാൾഡോയെ മറികടന്നു കഴിഞ്ഞു. 220 മത്സരങ്ങളിൽ നിന്ന് 142 ഗോളുകളാണ് മെസ്സി പ്ലേ ഓഫുകളിൽ നേടിയിട്ടുള്ളത്.
വലിയ മത്സരങ്ങളിൽ മെസ്സി തിളങ്ങില്ല വിമർശനം തുടക്കത്തിൽ മെസ്സിക്ക് വേണ്ടി വന്നിരുന്നു. പക്ഷേ അതിലൊന്നും യാതൊരു കഴമ്പുമില്ല എന്നത് വീണ്ടും വീണ്ടും ലയണൽ മെസ്സി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കൂടുംതോറും പുതിയ പുതിയ റെക്കോർഡുകളാണ് അദ്ദേഹത്തിൽ നിന്നും പിറന്നു കൊണ്ടിരിക്കുന്നത്.