കോച്ച് ലിയോ മെസ്സി, മകനും കൂട്ടാളികൾക്കും കളി ചൊല്ലിക്കൊടുക്കാൻ ഇന്റർ മയാമി അക്കാദമിയിലെത്തി മെസ്സി

ലയണൽ മെസ്സിയുടെ മകനായ തിയാഗോ മെസ്സിയും ഇന്റർ മയാമിയുടെ ഭാഗമാണ്. അവരുടെ അണ്ടർ 12 അക്കാദമി ടീമുമായി അദ്ദേഹത്തിനു കോൺട്രാക്ട് ഉള്ളത് അവർ തന്നെ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരുന്നു. മാത്രമല്ല അദ്ദേഹം അണ്ടർ 12 ടീമിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു.

ലയണൽ മെസ്സി മയാമിയിൽ എത്തിയതിന് പിന്നാലെയാണ് മകനെയും അദ്ദേഹം ഇന്റർ മയാമിയുടെ ഭാഗമാക്കിയത്. ഇപ്പോൾ അദ്ദേഹം അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്. തന്റെ മകന്റെ പ്രകടനവും ട്രെയിനിങ്ങും കാണാൻ വേണ്ടി സാക്ഷാൽ ലയണൽ മെസ്സി തന്നെ ഇന്റർ മയാമി അക്കാദമി സന്ദർശിച്ചിരുന്നു. മെസ്സി ബാക്കിവരുന്ന തന്റെ രണ്ട് മക്കൾക്കൊപ്പമാണ് അക്കാദമിയിൽ എത്തിയത്.

ലയണൽ മെസ്സി അക്കാദമിയിൽ എത്തിയ വീഡിയോസ് പുറത്തേക്ക് വന്നിട്ടുണ്ട്. ലയണൽ മെസ്സി സൈഡിൽ നിലത്തിരിക്കുന്നതും മറ്റു അക്കാദമി താരങ്ങൾ അദ്ദേഹത്തെ ശ്രദ്ധിക്കുന്നതുമൊക്കെ വീഡിയോയിൽ ഉണ്ട്. മാത്രമല്ല ലയണൽ മെസ്സി തന്റെ മകനും കൂട്ടാളികൾക്കും ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകിയിട്ടുണ്ട്.

കോച്ച് ലിയോ മെസ്സി എന്നാണ് ഇതേക്കുറിച്ച് പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്.മെസ്സിയുടെ സാന്നിധ്യം തീർച്ചയായും അക്കാദമി താരങ്ങൾക്ക് ഗുണകരമാവുന്ന ഒന്ന് തന്നെയായിരിക്കും. കഴിഞ്ഞ ദിവസം ലയണൽ മെസ്സിക്ക് വിശ്രമം അനുവദിച്ചിരുന്നു. പരിക്കിൽ നിന്നും റിക്കവർ ആവാത്തത് കൊണ്ടാണ് ഇന്റർ റസ്റ്റ് നൽകിയത്. ഇതോടെയാണ് അദ്ദേഹം അക്കാദമി സന്ദർശിക്കാൻ തീരുമാനിച്ചത്.

മെസ്സിയുടെ അഭാവത്തിൽ ഇറങ്ങിയ ഇന്റർ ഭീമൻ തോൽവി വഴങ്ങുകയും ചെയ്തു.5-2 നാണ് മയാമിയെ അറ്റ്ലാന്റ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.കംപാനയായിരുന്നു ഇന്റർ മയാമിക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയിരുന്നത്.

inter miamiLionel Messi
Comments (0)
Add Comment