ഇതിനൊരു അന്ത്യമില്ലേ..?വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡും ലയണൽ മെസ്സിക്ക്.

2022 എന്ന വർഷം മെസ്സിയുടെ കരിയറിലെ പൊൻതൂവലാണ്. മെസ്സി തന്റെ കരിയറിൽ ഇക്കാലമത്രയും നേടിയ നേട്ടങ്ങളെക്കാൾ അദ്ദേഹം വിലമതിക്കുന്ന ഒരു നേട്ടം താരത്തെ തേടിയെത്തിയത് കഴിഞ്ഞ വർഷമാണ്. വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ചായിരുന്നു മെസ്സി ഉയർത്തിയത്. അതിനു പിന്നാലെ ഒരുപാട് വ്യക്തിഗത അവാർഡുകൾ മെസ്സിക്ക് ലഭിച്ചു.

ആ കൂട്ടത്തിലേക്ക് ഇപ്പോൾ ഒന്നുകൂടി ചേർക്കപ്പെട്ടിട്ടുണ്ട്. 2022ലെ വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡ് ലയണൽ മെസ്സി നേടി കഴിഞ്ഞു ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടുണ്ട്.വേൾഡ് കപ്പിലെ മിന്നുന്ന പ്രകടനം തന്നെയാണ് ലയണൽ മെസ്സിക്ക് ഈ പുരസ്കാരം നേടി കൊടുത്തിട്ടുള്ളത്. 323 പോയിന്റുകളാണ് മെസ്സി നേടിയിട്ടുള്ളത്.

234 പോയിന്റുകൾ നേടിയ കിലിയൻ എംബപ്പേ രണ്ടാം സ്ഥാനത്തും 174 പോയിന്റുകൾ നേടിയ ബെൻസിമ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.2020,2021 എന്നീ വർഷങ്ങളിൽ ഈ പുരസ്കാരം റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു നേടിയിരുന്നത്.2019-ൽ ലയണൽ മെസ്സിയായിരുന്നു ഈ അവാർഡ് കൈക്കലാക്കിയിരുന്നത്.

വ്യക്തിഗത അവാർഡുകൾ വാരി കൂട്ടുന്നത് മെസ്സി തുടരുകയാണ്.ലോറിസ് അവാർഡ്,ഫിഫ ബെസ്റ്റ് തുടങ്ങിയ പുരസ്കാരങ്ങളൊക്കെ ഇതിനോടകം തന്നെ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇനി മെസ്സി അടുത്തതായി ലക്ഷ്യമിടുന്നത് തന്റെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡാണ്.ഹാലന്റിനെ മറികടന്നുകൊണ്ട് മെസ്സി അത് നേടുമെന്നാണ് എല്ലാവരും കരുതുന്നത്.

ArgentinaLionel MessiQatar World Cup
Comments (0)
Add Comment